എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ബസിലെയും ടാങ്കർ ലോറിയിലെയും ഡ്രൈവർമാരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

New Update
accident

കൊല്ലം: എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വാളകം ആയൂർ വയ്ക്കൽ ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. 

Advertisment

കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു കെ എസ് ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന പെട്രോൾ ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 


വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെയും യാത്രക്കാരെയും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ബസിലെയും ടാങ്കർ ലോറിയിലെയും ഡ്രൈവർമാരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


യാത്രക്കാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. 

നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Advertisment