കൊട്ടാരക്കരയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനായി ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് കെട്ടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

സ്ട്രീറ്റ് ലൈറ്റിന്റെ വയറിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

New Update
death

കൊല്ലം: കൊല്ലം കൊട്ടാരക്കര പുത്തൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട ആനയടി സ്വദേശി സുജിത് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. 

Advertisment

ചെറുമങ്ങാട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനായി ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് കെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

സ്ട്രീറ്റ് ലൈറ്റിന്റെ വയറിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment