തെക്കൻ ജില്ലകളിൽ ശക്തമായ വേനൽ മഴ. കൊല്ലത്ത് മഴയെ തുടർന്ന് ദേശീയ പാതയുടെ പണി നടക്കുന്നിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സർവീസ് റോഡുകളിൽ വെള്ളം കയറി

നാളെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 

New Update
img(90)

കൊല്ലം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ. കനത്ത മഴയെ തുടർന്ന് ദേശീയ പാതയുടെ പണി നടക്കുന്നിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സർവീസ് റോഡുകളിലാണ് വെള്ളം കയറിയത്. ചാത്തന്നൂർ, കൊട്ടിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ട്.

Advertisment

തിരുവനന്തപുരം പോത്തൻകോട് – മംഗലപുരം റോഡിലും വൻ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കൊച്ചിയിലും പലയിടങ്ങളിൽ മഴ പെയ്യുകയാണ്. നാളെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ഇടിമിന്നലോട് കൂടിയ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

Advertisment