New Update
/sathyam/media/media_files/2025/01/04/YHCkJtyIHRDjyuAnp9bQ.jpg)
കൊല്ലം: ക്ഷേമ പെൻഷൻ വിഷയത്തിലും പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി കെബി ഗണേഷ് കുമാർ.
Advertisment
എൽഡിഎഫ് സർക്കാർ പെൻഷൻ 1600-ൽ നിന്ന് 2000 രൂപയാക്കിയപ്പോൾ അത് കൈക്കൂലിയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇപ്പോൾ 3000 രൂപ നൽകാമെന്ന് പറയുന്നത് അതിലും വലിയ കൈക്കൂലിയാണോ എന്ന് ഗണേഷ് കുമാർ പരിഹസിച്ചു.
മുൻപ് 500 രൂപയിൽ നിന്ന് 600 രൂപയാക്കി പെൻഷൻ നൽകിയ സർക്കാർ, 18 മാസം കുടിശ്ശിക വരുത്തിയാണ് ഇറങ്ങിപ്പോയത്. അങ്ങനെയുള്ളവർ ഇപ്പോൾ 3000 രൂപ നൽകുമെന്ന് പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല.
എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയപ്പോൾ അതിനെ കൈക്കൂലിയെന്ന് വിശേഷിപ്പിച്ചവർ ഇപ്പോൾ നടത്തുന്ന പ്രഖ്യാപനങ്ങൾ രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us