Advertisment

കൊല്ലത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ തീപിടിത്തം, വൻ നാശനഷ്ടം, തീ നിയന്ത്രണവിധേയമാക്കി

New Update
fire force

കൊല്ലം വെള്ളിമണ്ണിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ തീപിടിത്തം. തീപിടിത്തത്തിൽ വൻ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള സദാ കശുവണ്ടി ഫാക്ടറിക്കാണ് തീപിടിച്ചത്.

Advertisment

പുലർച്ചെ 4.30 ഓടെ ഫാക്ടറിയിലെ പാക്കിംങ് വിഭാഗത്തിൽ നിന്ന് തീ പടരുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സിന്റെ 6 യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

Advertisment