Advertisment

കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിൽ കയറി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു

New Update
old

കൊല്ലം: കുന്നിക്കോട് പച്ചിലവളവിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിൽ കയറി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു. 85 വയസുള്ള ഹൈമവതിയെയാണ് ആക്രമിച്ചത്. കഴിഞ്ഞ രാത്രി പന്ത്രണ്ടിനാണ് കുന്നിക്കോട് പച്ചില വളവ് പുഷ്പ വിലാസത്തിൽ ഹൈമവതിയുടെ വീട്ടിൽ‌ മോഷ്ടാവ് എത്തിയത്. 

Advertisment

വീട്ടിൽ ഹൈമവതി തനിച്ച് താമസിക്കുന്നതായി മനസിലാക്കിയാണ് മോഷ്ടാവ് വീട്ടിലെത്തിയത്. വീടിന്‍റെ അടുക്കളയുടെ മേൽക്കൂരയിലുളള ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്.

രാത്രി ഉറക്കത്തിലായിരുന്ന ഹൈമവതി ശബ്ദം കേട്ട് പെട്ടെന്ന് ഉണർന്നപ്പോൾ മോഷ്ടാവ് അടുത്തെത്തി വായിലും മുക്കിലും കൈക്കൊണ്ട് പൊത്തിുപ്പിടിച്ചു. ഹൈമവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയും കാതിലുള്ള കമ്മൽ വലിച്ചെടുക്കുകയും ചെയ്തു. ഇടതുകാതിൽ മുറിവേറ്റു. മോഷ്ടാവ് കൂടുതൽ സമയം ചിലവഴിക്കാതെ ഹൈമവതിയുടെ സ്മാർട്ട് ഫോണും കവർന്ന് വാതിൽ തുറന്ന് കടന്ന് കളയുകയായിരുന്നു.

Advertisment