റിയല്‍മി 14 ടി ഓക്‌സിജന്റെ കൊല്ലം ഷോറൂമില്‍ ലോഞ്ച് ചെയ്തു. റിയല്‍മി പുറത്തിറക്കിയതു പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍. റിയല്‍മിയുടെ ലേറ്റസ്റ്റ് മോഡല്‍ ഫോണ്‍ സ്വന്തമാക്കാന്‍ ഓക്‌സിജനില്‍ സുവര്‍ണാവസരം

മികച്ച ഫീച്ചറുകള്‍ താങ്ങാവുന്ന വിലയില്‍ വാഗ്ദാനം ചെയ്യുന്ന റിയല്‍മി 14 ടി മീഡിയടെക് ഡൈമെന്‍സിറ്റി 6300 പ്രോസസര്‍ കരുത്തിലാണ് എത്തിയിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
oxygen kollam phone release

കൊല്ലം: റിയല്‍മി ഇന്ത്യയ്ക്കായി പുറത്തിറക്കിയ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ റിയല്‍മി 14ടി മോഡല്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രോണിക് ആന്റ് ഹോം അപ്ലെയന്‍സസ് ഡീലറായ ഓക്‌സിജന്റെ കൊല്ലം ഷോറൂമില്‍ ലോഞ്ച് ചെയ്തു.

Advertisment

പ്രശസ്ത ഇന്‍ഫ്‌ലുവന്‍സേഴ്‌സായ ഈഗിള്‍ ഗെയിമിങ്, റോക്കി റോഡ്ജര്‍, ജിലൈവ് ബാന്റിന്റെ ലീഡ് സിംഗര്‍ ഗൗതം, റിയല്‍മി കേരള ഏരിയ മാര്‍ക്കറ്റിങ് മാനേജര്‍ അഖില്‍ ബാബു, റിയല്‍മി കീ അക്കൗണ്ട്‌സ് മാനേജര്‍ അങ്കിത് കൃഷ്ണന്‍, ഓക്‌സിജന്റെ സോണല്‍ ഹെഡ് മുരളി, ഓക്‌സിജന്റെ മൊബൈല്‍ ഡിവിഷന്‍ ഹെഡ് ടോണി വര്‍ഗീസ്, ഓക്‌സിജന്റെ സെല്‍ ഔട്ട് മാനേജര്‍ ജെറിന്‍ ജോസഫ്, പ്രിന്‍സ് ജോണ്‍സണ്‍ തോമസ് (ബ്രാന്റ് മാര്‍ക്കറ്റിങ്), ഓക്‌സിജന്‍ കൊല്ലം ഷോറൂമിന്റെ ബ്രാഞ്ച് മാനേജര്‍ രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മികച്ച ഫീച്ചറുകള്‍ താങ്ങാവുന്ന വിലയില്‍ വാഗ്ദാനം ചെയ്യുന്ന റിയല്‍മി 14 ടി മീഡിയടെക് ഡൈമെന്‍സിറ്റി 6300 പ്രോസസര്‍ കരുത്തിലാണ് എത്തിയിരിക്കുന്നത്. കൂടാതെ ഐ.പി.69 റേറ്റിങും 6000എം.എ.എച്ച് ടൈറ്റന്‍ ബാറ്ററിയും അടക്കമുള്ള ഫീച്ചറുകള്‍ ഈ സ്മാര്‍ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

ഫോട്ടോഗ്രാഫിക്കായി 50 എം.പി എ.ഐ മെയിന്‍ ക്യാമറ അടക്കമുള്ള ഫീച്ചറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിനു പുറമേ 16 എം.പി. ഫ്രണ്ട് ക്യാമറയും 6.67 ഇഞ്ച് ഫുള്‍ എച്ച്.ഡി. സ്‌ക്രീനും ഉണ്ട്. റിയല്‍മിയുടെ ഈ ലേറ്റസ്റ്റ് മോഡല്‍ ഫോണ്‍ സ്വന്തമാക്കാനായി ഉടന്‍ തന്നെ കോണ്‍ടാക്ട് ചെയ്യൂ: 9020 100 100.