Advertisment

കൊല്ലം ഇരവിപുരം വഞ്ചിക്കോവിലില്‍ 50 ചാക്ക് നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. വിപണിയില്‍ 23 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്

കൊല്ലം ഇരവിപുരം വഞ്ചിക്കോവിലില്‍ 50 ചാക്ക് നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി

New Update
kerala police2

കൊല്ലം: കൊല്ലം ഇരവിപുരം വഞ്ചിക്കോവിലില്‍ 50 ചാക്ക് നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. ഇരവിപുരം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി ലഹരി വസ്തുക്കള്‍ പിടികൂടിയത്. വാടകയ്ക്ക് എടുത്ത കടമുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. 

Advertisment

പൊലീസ് എത്തുന്നതിന് മുന്‍പ് പ്രതിയായ വഞ്ചിക്കോവില്‍ സ്വദേശി ദീപു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണ്. വിപണിയില്‍ 23 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

 

Advertisment