കൊല്ലത്ത് അമ്മായിയമ്മയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം വീടിന് തീയിട്ടു. പിന്നാലെ മരുമകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

കല്ലുവാതുക്കല്‍ പാമ്പ്രം സ്വദേശി മണിയപ്പനാണ് അമ്മായിയമ്മ രത്‌നമ്മയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

New Update
242423333

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ അമ്മായിയമ്മയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മരുമകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കല്ലുവാതുക്കല്‍ പാമ്പ്രം സ്വദേശി മണിയപ്പനാണ് അമ്മായിയമ്മ രത്‌നമ്മയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

Advertisment

അമ്മായിയമ്മയെ തലയ്ക്കടിച്ച് വീടിന് പുറത്താക്കിയ ശേഷം വീടിന് തീയിടുകയായിരുന്നു. പിന്നാലെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.


ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച ശേഷം ബാത്ത്‌റൂമില്‍ കഴുത്തറുത്ത് അവശനിലയില്‍ കണ്ട മണിയനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടപ്പ് മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് വെച്ചായിരുന്നു മണിയപ്പന്‍ വീടിന് തീയിട്ടത്.

Advertisment