New Update
/sathyam/media/media_files/2025/09/13/obit-bibin-babu-2025-09-13-16-42-06.jpg)
കോട്ടയം: പാലാ മുരിക്കുംപുഴ തൈങ്ങന്നുര്‍ക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പട്ടു മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ജിസ് സാബു, ചെമ്മലമറ്റം സ്വദേശി ബിബിന്‍ ബാബു എന്നിവരാണു മരിച്ചത്. ഇന്ന് ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം.
Advertisment
മുരിക്കുപുഴയിലെ ചോളമണ്ഡലം ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരാണ്. കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. പിന്നീട് ഒഴുക്കില്‍പ്പെട്ടു കാണാതവുകയായരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണു ഇരുവരെയും കണ്ടെത്തിയത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.