അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു

New Update
obit marykuttry and babichan

ഇടപ്പാടി: അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു. കഴിഞ്ഞ ദിവസം നിര്യാതയായ ഇടപ്പാടി വാളിപ്ലാക്കല്‍ മേരിക്കുട്ടിയുടെ മകന്‍ വാളിപ്ലാക്കല്‍ ബേബിച്ചന്‍ (67) നിര്യാതനായി. 

Advertisment

അമ്മയുടെ സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു മകന്‍റെ മരണം. ഭരണങ്ങാനം ഫെറോന പള്ളി കൈക്കാരനായി സേവനം ചെയ്തു വരികയായിരുന്നു.

ഇരുവരുടെയും സംസ്കാര ചടങ്ങുകള്‍ ഒന്നിച്ച് നടത്താന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഇടപ്പാടിയിലെ വീട്ടില്‍ കൊണ്ടുവരും. സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് ഭരണങ്ങാനം ഫെറോന പള്ളിയില്‍ നടക്കും.

Advertisment