തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് പകുതി വരെ വിലക്കുറവ്, ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ഹാഫ് പ്രൈസ് ഡീല്‍. പഴയ ഉല്‍പ്പന്നങ്ങള്‍ മാറ്റി പുതിയതു സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഓക്സിജന്‍ സ്‌പെഷല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമും

ലാപ്‌ടോപ്പ് പര്‍ച്ചേസുകള്‍ക്ക് 6,999 രൂപ വരെ വിലയുള്ള സമ്മാനങ്ങള്‍ക്കൊപ്പം കുറഞ്ഞത് 2000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. അതോടൊപ്പം, ഗാഡ്ജറ്റുകള്‍ക്കും മൊബൈല്‍ ആക്‌സസറീസുകള്‍ക്കും ആകര്‍ഷകമായ വിലക്കുറവും ഓക്സിജന്‍ ഉറപ്പാക്കുന്നു.

New Update
oxygen half price deal

കോട്ടയം: കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്, തങ്ങളുടെ ഹാഫ് പ്രൈസ് ഡീല്‍ ക്യാമ്പയിന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു.

Advertisment

തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് പകുതി വരെ വിലക്കുറവ് നല്‍കുന്ന ഈ മാസക്കാലത്തെ ക്യാമ്പയിന്‍, പ്രധാന ഗാര്‍ഹികോപകരണങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കു വന്‍ ഓഫറുകളും ക്യാഷ്ബാക്കു സൗകര്യങ്ങളും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളും ഉള്‍ക്കൊള്ളുന്നു.


ഹാഫ് പ്രൈസ് ഡീലിന്റെ പ്രധാന ആകര്‍ഷണം വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളിലെ ആകര്‍ഷകമായ ഓഫറുകളാണ്. തെരഞ്ഞെടുക്കപ്പെട്ട ഹോം, കിച്ചണ്‍ അപ്ലയന്‍സസുകള്‍ക്കു പകുതി വരെ വിലക്കുറവു ലഭിക്കുന്നതാണ്.


കൂടാതെ, 2000-ത്തില്‍ അധികം ടിവികള്‍ക്ക് 50% വിലക്കുറവിനൊപ്പം 20,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും 4 വര്‍ഷം വരെ വാറന്റിയും പ്രയോജനപ്പെടുത്താം.

എയര്‍ കണ്ടീഷണര്‍ (ഏസി) വിഭാഗത്തിലും 2000-ത്തില്‍ അധികം ഏസികള്‍ക്ക് 50% വിലക്കുറവും 6,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും തിരഞ്ഞെടുക്കുന്ന ഏസി ബ്രാന്‍ഡുകള്‍ക്കു സൗജന്യ ഇന്‍സ്റ്റാലേഷനും ലഭ്യമാണ്.

ബ്രാന്‍ഡഡ് വാഷിങ് മെഷീനുകള്‍ക്കും റെഫ്രിജറേറ്ററുകള്‍ക്കും 50% വിലക്കുറവും 4 വര്‍ഷം വരെ വാറന്റിയും ഓക്സിജനില്‍ ലഭിക്കും.


ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കും മികച്ച മൂല്യം ഉറപ്പാക്കുന്ന പ്രത്യേക ഓഫറുകളാണ് ഓക്സിജന്‍ ഒരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ 12,000 രൂപ വരെ വിലയുള്ള ഉറപ്പായ സമ്മാനങ്ങളും 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും നേടാം.


ലാപ്‌ടോപ്പ് പര്‍ച്ചേസുകള്‍ക്ക് 6,999 രൂപ വരെ വിലയുള്ള സമ്മാനങ്ങള്‍ക്കൊപ്പം കുറഞ്ഞത് 2000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. അതോടൊപ്പം, ഗാഡ്ജറ്റുകള്‍ക്കും മൊബൈല്‍ ആക്‌സസറീസുകള്‍ക്കും ആകര്‍ഷകമായ വിലക്കുറവും ഓക്സിജന്‍ ഉറപ്പാക്കുന്നു.

പഴയ ഉല്‍പ്പന്നങ്ങള്‍ മാറ്റി പുതിയതു സ്വന്തമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഓക്സിജന്‍ സ്‌പെഷല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ പ്രോഡക്റ്റുകള്‍ക്ക് ഉയര്‍ന്ന എക്സ്ചേഞ്ച് മൂല്യം ഓക്സിജന്‍ നല്‍കും. കൂടാതെ, പഴയ ബാറ്ററികള്‍ക്ക് കുറഞ്ഞത് 3000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5 വര്‍ഷം വരെ വാറന്റിയും ലഭിക്കുന്നതാണ്.


ഇതിനുപുറമെ, തവണകളായി പണം നല്‍കി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഓക്സിജന്‍ സ്‌പെഷല്‍ ഇ.എം.ഐ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 9020100100.

Advertisment