/sathyam/media/media_files/2026/01/23/fire-cautht-3-2026-01-23-20-11-57.jpg)
കുറവിലങ്ങാട്: കുര്യത്ത് പ്രവർത്തിക്കുന്ന സ്റ്റാർ ഫ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു. വൻ നാശനഷ്ടം.
വെള്ളിയാഴ്ച പകൽ 3 മണിയോടെയാണ് തീ പിടിച്ചത്. പ്രവർത്തിച്ചു കൊണ്ടിരുന്ന ഫാക്ടറിയിലെ ഇലക്ട്രിക്ക് ഉപകരണങ്ങളിൽ നിന്നും തീ ആളിയത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും, തീ പൂർവ്വാധികം ശക്തിയോടെ ആളി പടർന്നു.
മെഷ്യനറികളിൽ നിന്നും പുകയും തുടർന്ന് തീ പ്രവഹിക്കാനും തുടങ്ങി. പ്ലൈവുഡ് അവസാനമായി ഉല്പാദിപ്പിക്കുന്ന മെഷ്യനിൽ നിന്നും തീ പടർന്നതോടെ ആ മെഷ്യൻ പൊട്ടിത്തെറിക്കുമോ എന്നും ഭയപ്പാടുണ്ടായതായി ജീവനക്കാർ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/23/fire-cautht-2026-01-23-20-13-08.jpg)
ഫാക്ടറിക്ക് ഉള്ളിൽ പുക പടർന്ന് മറ സൃഷ്ടിച്ചതോടെ ആർക്കും ഒന്നം കാണാനും കഴിയാതെ വന്നു. തുടർന്ന് കടുത്തുരുത്തിയിൽ നിന്നും ഫയർ ഫോർഴ്സിൽ വിവരം അറിയിച്ച് വാഹനം എത്തിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും തീ അണക്കാൻ പൂർണ്ണമായി കഴിയാതെ വന്നതോടെ അടുത്ത വാഹനവും എത്തിച്ചു.
75 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അറിയാൻ കഴിഞ്ഞു. ജീവനക്കാർക്ക് അപായങ്ങളൊന്നും ഇല്ല.
/filters:format(webp)/sathyam/media/media_files/2026/01/23/fire-cautht-2-2026-01-23-20-14-09.jpg)
പകൽ ആയതിനാൽ കൂടുതൽ നഷ്ടം സംഭവിക്കുന്നതിന് മുൻപ് തീ അണക്കാൻ കഴിഞ്ഞു. ഈ കമ്പനിക്കെതിരെ നിരവധി പരാതികൾ നിലവിൽ ഉണ്ട്.
പരിസര മലിനീകരണവും കമ്പനിയിൽ നിന്നും ഉയരുന്ന പുക ശ്വസിച്ച് നിരവധി പേർക്കാണ് ശ്വാസംമുട്ടൽ അടക്കമുള്ള രോഗം ഉള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us