/sathyam/media/media_files/2026/02/20/nostu-2026-02-20-20-15-36.jpg)
കോട്ടയം: പ്രിസർവേറ്റീവ് ചേർക്കാതെ ഒന്നരവർഷം കേടുകൂടാതെ സൂക്ഷിക്കുവാൻ റീ ടോർട്ടിം​ഗ് ടെക്നോളജി ഉപയോ​ഗിച്ച് പായ്ക്ക് ചെയ്യുന്ന ചിക്കൻ, ബീഫ്, ഫിഷ് വിഭവങ്ങളും ശരീരത്തിന് ഹാനികരമാവത്ത രീതിയിലുള്ള കറി പിക്കിൾസും ജനങ്ങളിലേക്കെത്തിച്ച് പാലാക്കാരന്റെ സംരംഭം
പഴയകാലത്തെ രുചിയില്‍ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണു നമ്മളില്‍ പലരും.. ഇന്ന് എത്ര വലിയ ഹോട്ടലുകളില്‍ പോയി കഴിച്ചാലും പണ്ടത്തെ ആ രുചി മനസില്‍ നിന്നു പോവില്ല.
/filters:format(webp)/sathyam/media/media_files/2026/02/20/d57ba762-6f72-4752-ba7a-70f46c417ff5-2026-02-20-22-26-12.jpg)
അത്തരം ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഭക്ഷണം നിങ്ങളുടെ തീന്‍മേശയിലേക്ക് എത്തിക്കുകയാണ് പാലായിലെ അതി പുരാതന കുടുംബമായ വെള്ളൂക്കുന്നേൽ കുടുംബത്തിലെ റോബിച്ചൻ ജേക്കബിൻ്റെ സംരംഭമായ നൊസ്റ്റു ഫുഡ് ഇന്‍ഡസ്ട്രീസ്.
മൂന്നു വർഷം മുൻപാണ് റോബിച്ചൻ നൊസ്റ്റു ആരംഭിക്കുന്നത്. രുചിക്കൊപ്പം ആരോഗ്യവും എന്നതായിരുന്നു നൊസ്റ്റു ആരംഭിക്കുമ്പോൾ റോബിച്ചൻ ഉയർത്തിപ്പിടിച്ച നയം.
മൂന്നു വർഷങ്ങൾക്കിപ്പുറം നൊസ്റ്റുവിനെ ജനപ്രീയമാക്കുന്നതും ആരോഗ്യത്തിനു വളരെയധികം ശ്രദ്ധ നല്‍കുന്നതിനുമൊപ്പം രുചിയിലും ഗുണനിലവാരത്തിലും ഒരു വിട്ടുവീഴ്ചയും നൊസ്റ്റു ചെയ്യുന്നില്ല എന്നതാണ് ശ്രദ്ധേയം.
/filters:format(webp)/sathyam/media/media_files/2026/02/20/nostu-7-2026-02-20-20-27-58.jpg)
ഇന്നു നാട്ടിൽ വന്നു മടങ്ങുന്ന പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികളുമെല്ലാം നൊസ്റ്റുവിൻ്റെ ഉൽപ്പനങ്ങൾ ചോദിച്ചു വാങ്ങി കൊണ്ട് പോകാറുണ്ട്.
ആരോഗ്യത്തിനു ഹാനികരമാകുന്ന പ്രിസര്‍വേറ്റീവുകൾ ചേര്‍ക്കുന്നില്ല എന്നതും നൊസ്റ്റു ഫുഡ്ഇന്‍ഡസ്ട്രീസിൻ്റെ പ്രത്യേകതയാണ്. എല്ലാ ചേരുവകളും പ്രാദേശികമായി ഉത്പാദിപ്പിക്കുന്നവയാണ്.
/filters:format(webp)/sathyam/media/media_files/2026/02/20/nostu-5-2026-02-20-20-27-39.jpg)
പ്രകൃതിദത്തമായ രുചികളാണ് നൊസ്റ്റുവിന്റെ ഹൈലൈറ്റ്. ചെമ്മീനും ചിക്കന്‍, ബീഫ് അച്ചാറും ഉള്‍പ്പെട പ്രീമിയം അച്ചാറുകളുടെ നീണ്ട നിരതന്നെ നൊസ്റ്റു ഒരുക്കിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/02/20/nostu-4-2026-02-20-20-27-19.jpg)
മനം മയക്കും രുചിയില്‍ തയാറാക്കിയ തനി നാടന്‍ കേരളാ ബീഫ് കറി, ബീഫ് ഫ്രൈ, ചിക്കന്‍ റോസ്റ്റ്, കേരളാ മീന്‍ കറി എന്നിയും നൊസ്റ്റുവില്‍ നിന്നു ഓഡര്‍ ചെയ്യാം.
എല്ലാ ഉല്‍പ്പന്നങ്ങളും പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് നിര്‍മിച്ചതാണ്. അമ്മമാരും മുത്തശിമാരും സന്തോഷത്തോടെ അംഗീകരിക്കുന്ന തരത്തില്‍ വളരെയധികം സ്‌നേഹത്തോടെയും കരുതലോടെയും കൈകൊണ്ട് നിര്‍മിച്ചവയാണ് പ്രീമിയം അച്ചാറുകള്‍.
/filters:format(webp)/sathyam/media/media_files/2026/02/20/nostu-2-2026-02-20-20-26-59.jpg)
സമയം ഏറ്റവും വിലപ്പെട്ട ഒന്നായി മാറിയ ഈ കാലഘട്ടത്തില്‍ അതിലേറെ വിലപ്പെട്ടതായ നമ്മുടെ ആരോഗ്യത്തെ താങ്ങിനിര്‍ത്തുന്ന ഭക്ഷണ വിഭവങ്ങളെ, അജിനോമോട്ടോ ആര്‍ട്ടിഫിഷ്യല്‍ കളേഴ്‌സ്, പ്രിസര്‍വേറ്റീവ്‌സ് തുടങ്ങി യാതൊരുവിധ കൃത്രിമ കൂട്ടുകളുടെയും ചേരുവകള്‍ കൂടാതെ, ഏറ്റവും മേന്മ ഏറിയ രുചിക്കൂട്ടുകളെ ആരോഗ്യപരമായ പാചകരീതിയിലൂടെയും ശാസ്ത്രീയമായ റീ ടോര്‍ട്ടിങ് സംവിധാനം (ഒന്നര വര്‍ഷത്തിലേറെ റൂം ടെമ്പറേച്ചറില്‍, രുചി ഭേദം ഇല്ലാതെയും കേടുകൂടാതെയും സൂക്ഷിക്കാവുന്ന സാങ്കേതികവിദ്യ), ഉപയോഗിച്ചുള്ള പാക്കിങ് നൊസ്റ്റുവിന്റെ പ്രത്യേകതയാണ്.
റീ ടോർട്ടഡ് കറികളുടെ ​ഗുണങ്ങൾ
പേര് സൂചിപ്പിക്കും പോലെ പൂർണമായും തയ്യാറാക്കിയ കറികൾ ഒന്നു ചൂടാക്കിയാൽ മാത്രം മതി കഴിക്കുവാൻ തയ്യാറാകുന്നു. മൈക്രോവേവ് ഓവനിലോ സോസ്പാനിലോ, ഇതിന് രണ്ടും സാഹചര്യമില്ലാത്ത ഹോസ്റ്റലിലും മറ്റും താമസിക്കുന്ന കുട്ടികൾക്കും യാത്ര ചെയ്യുന്നവർക്കും ഈ കറി പായ്ക്കറ്റ് ഒന്നാകെ ചൂടുവെള്ളത്തിൽ ഇട്ടാൽ ഇതിനുള്ളിലെ കറികൾ ചൂടാകുന്നതാണ്.
ഒന്നരവർഷം റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാം എന്നതും ഇതിൻറെ ഏറ്റവും ഉപകാരപ്രദമായ ഒരു പ്രത്യേകതയാണ്. ഒപ്പം തന്നെ ഈ കറി പാക്കറ്റ് എന്ന് ചൂടാക്കി ഉപയോഗിക്കുന്നോ അന്ന് തയ്യാറാക്കുന്ന ഒരു കറിയുടെ രുചി തന്നെയാണ് നമ്മൾക്ക് അനുഭവപ്പെടുന്നത്.
പ്രിസർവേറ്റീവ്സ് ഒന്നും ചേർത്തിട്ടില്ല എന്നതിനാൽ, ഒരിക്കൽ ഓപ്പൺ ചെയ്ത കറി പായ്ക്കറ്റുകൾ പൂർണമായും ഉപയോഗിക്കാത്ത പക്ഷം കേടുകൂടാതിരിക്കാൻ റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതാണ്.
/filters:format(webp)/sathyam/media/media_files/2026/02/20/nostu-3-2026-02-20-20-26-44.jpg)
പാലാ വെള്ളൂക്കുന്നേലാണ് നൊസ്റ്റു ഫുഡ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം. ആമസോണിലും നൊസ്റ്റുവിന്റെ വെബ്‌സൈറ്റു വഴിയും ഉല്‍പ്പന്നങ്ങള്‍ ഓഡര്‍ ചെയ്യാവുന്നാണ്. https://nostu.co.in/
ഇതോടൊപ്പം പാലായിലെയും പരിസരങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ നൊസ്റ്റുവിൻ്റെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും തുടങ്ങിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9747775773
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us