കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ! കാഞ്ഞിരപ്പള്ളിയില്‍ ക്രൈസ്തവ സ്ഥാനാര്‍ഥി വന്നാല്‍ പൂഞ്ഞാറില്‍ പിസി ജോര്‍ജിന് സാധ്യത മങ്ങും. ബിജെപി ലക്ഷ്യം വയ്ക്കുന്ന മണ്ഡലത്തിൽ കരുതലോടെ യുഡിഎഫും

ജോർജ് കുര്യനു സഭാ നേതൃത്വങ്ങളുമായുള്ള ബന്ധവും വോട്ടാക്കി മാറ്റാനാണ് ബിജെപി നീക്കം. ഒരു കേന്ദ്രമന്ത്രി തന്നെ സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.

New Update
george kurian pc george-2
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ബിജെപി കേന്ദ്ര നേതൃത്വം. എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളി പിടിച്ചെടുക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ തന്നെ കളത്തിലിറക്കാന്‍ ബിജെപി കേന്ദ്ര തീരുമാനം.

Advertisment

മണ്ഡലത്തില്‍ മികച്ച പ്രകടനം നടത്താന്‍ ജോര്‍ജ് കുര്യനു സാധിക്കുമെന്നാണ് വിലയിരുത്തല്‍.


കാഞ്ഞിരപ്പള്ളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജോര്‍ജ് കുര്യന് കേന്ദ്ര നേതൃത്വം പ്രത്യേക നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.


George Kurian

ജോർജ് കുര്യനു സഭാ നേതൃത്വങ്ങളുമായുള്ള ബന്ധവും വോട്ടാക്കി മാറ്റാനാണ് ബിജെപി നീക്കം. ഒരു കേന്ദ്രമന്ത്രി തന്നെ സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.

അതേസമയം, കാഞ്ഞിരപ്പള്ളിയിൽ ബിജെപി ലക്ഷ്യം വെച്ചതോടെ മണ്ഡലത്തിൽ സർപ്രൈസ് സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ ആണ് യുഡിഎഫിന്റെ നീക്കം. 


ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഭിലാഷ് ചന്ദ്രൻ, അഡ്വ. ജീരാജ്, ജോസഫ് വാഴക്കൻ, നാട്ടകം സുരേഷ് എന്നീ പേരുകൾ കോൺഗ്രസിന്റെ പരിഗണനയിൽ ഉണ്ട്. 


adv jeeraj nattakam suresh joseph vazhakkan

എന്നാൽ ജോർജ് കുര്യൻ സ്ഥാനാർഥി ആകുന്നതോടെ എഐസിസി സെക്രട്ടറി അഡ്വ. മാത്യു ആന്റണിയുടെ പേരും പരിഗണനയിൽ ഉണ്ട്. ജസ്റ്റീസ്‌ സിറിയക് ജോസഫിന്റെ മരുമകൻ ആയ മാത്യു ആന്റണിക്ക് കരിപ്പാപറമ്പിൽ കുടുംബ ബന്ധമാണ് കാഞ്ഞിരപ്പള്ളിയുമായുള്ള അടുപ്പം.

mathew antony


അതിനിടെ, കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന്‍ വന്നാല്‍ പൂഞ്ഞാറില്‍ സാമുദായിക സമവാക്യം പാലിച്ച് ഹിന്ദു നായര്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ ബിജെപിക്ക് പരിഗണിക്കേണ്ടി വരും. ഇതു പൂഞ്ഞാറില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന പി.സി ജോര്‍ജിന് തിരിച്ചടിയാകും.


പൂഞ്ഞാര്‍ സീറ്റ് നിലവില്‍ ബിഡിജെഎസിന്റെ കൈവശമാണ്. സീറ്റു ബിജെപിക്കു വിട്ടുകൊടുക്കുമെന്നു ബിഡിജെഎസ് നേതൃത്വം അറിയിച്ചിരുന്നു.

pc george shon george

ഇതോടെയാണ് പൂഞ്ഞാറില്‍ പി.സി ജോര്‍ജും പാലായില്‍ മകന്‍ ഷോണ്‍ ജോര്‍ജും മത്സരിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചത്. പാലായില്‍ ഷോണ്‍ ജോര്‍ജ് സീറ്റ് ഏറെക്കുറേ ഉറപ്പിച്ച മട്ടാണ്. 

എന്നാല്‍, അച്ഛനും മകനും സീറ്റ് കൊടുക്കുന്നതിനോട് ബിജെപിയില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇതിനിടെയാണ് കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെ ബിജെപി കേന്ദ്ര  നേതൃത്വം പരിഗണിക്കുന്നത്.


ഇതോടെ അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിലും ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ എന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പി.സി ജോര്‍ജിനെ പൂഞ്ഞാറില്‍ പരിഗണിച്ചേക്കില്ല.


പകരം നായര്‍ സമുദായത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ഥി എത്താനാണ് സാധ്യത. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതിനാല്‍ ബിജെപിക്കു പൂഞ്ഞാറില്‍ പ്രതീക്ഷയുണ്ട്.

Advertisment