/sathyam/media/media_files/2026/02/27/chandy-oommen-bjp-protest-2026-02-27-17-52-46.jpg)
കോട്ടയം: ബി.ജെ.പിയുടെ എം.എല്‍.എ ഓഫീസ് സമരം ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു പൊളിച്ചു ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയെ വികസന മുരടിപ്പിന്റെ ശവപ്പറമ്പാക്കി മാറ്റിയ ചാണ്ടി ഉമ്മനെതിരെ പ്രതിഷേധിച്ചാണ് എം.എല്‍.എല്‍ ഓഫീസിലേക്കു ബി.ജെ.പി സംഘം മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ച് വരുന്നുണ്ടെന്ന് അറഞ്ഞ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഓഫീസില്‍ നിന്നു റോഡിലേക്ക് ഇറങ്ങി.
/filters:format(webp)/sathyam/media/media_files/2026/02/27/chandy-oommen-bjp-protest-2-2026-02-27-18-04-12.jpg)
തുടര്‍ന്നു മാര്‍ച്ച് തടയാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തേക്കാണ് എം.എല്‍.എ എത്തിയത്. ''അവരും നമ്മളുടെ സ്വന്തം ആള്‍ക്കാരാ.. ആരെയും തടയെരുത് '' എന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
തങ്ങളുടെ ഡ്യൂട്ടിയാണ് അത് എന്നു പോലീസ് പറഞ്ഞതോടെ ''അവര്‍ അക്രമം കാണിക്കുമെന്നു വിശ്വസിക്കുന്നില്ല. അവര്‍ വന്നോട്ടേ'' എന്നും ചാണ്ടി പോലീസുകാരോട് പറഞ്ഞു.
പിന്നാലെ മാര്‍ച്ച് എം.എല്‍.എ ഓഫീസ് ലക്ഷ്യമാക്കി എത്തി. വഴിയില്‍ വെച്ചു മാര്‍ച്ച് പോലീസ് തടയുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് എം.എല്‍.എ പ്രതിഷേധക്കാരുടെ മുന്നിലേക്കു നടന്നെത്തി.
എം.എല്‍.എ കണ്ട ബി.ജെ.പിക്കാര്‍ 'ജനങ്ങളെ കാണുമ്പോള്‍ വെളുക്കെ ചിരിച്ചു ജനങ്ങളെ പറ്റിച്ച എം.എല്‍.എയാണു ചാണ്ടി' എന്നു പ്രസംഗിച്ചു. ഈ സമയം ചാണ്ടി പോലീസ് സംഘത്തിനു പിന്നില്‍ എത്തിയിരുന്നു.
/filters:format(webp)/sathyam/media/media_files/2026/02/27/chandy-oommen-bjp-protest-3-2026-02-27-18-04-26.jpg)
പിന്നീട് ഇവിടെ നിന്നു മടങ്ങിയ ചാണ്ടി പ്രതിഷേധ സമരം അവസാനിച്ചതോടെ മടങ്ങിയെത്തി. പ്രതിഷേധക്കാരോട് സംസാരിക്കുകയും കൈകൊടുക്കുകയും ചെയ്തു.
എം.എല്‍.എയുടെ അപ്രതീക്ഷിത നീക്കത്തില്‍ സമരക്കാരും പതറി. എം.എല്‍.എയോട് ചിരിച്ചു സംസാരിക്കുകയും ചെയ്തു. ഇതിനിടെ ചാണ്ടി ഉമ്മൻ സമരം ഉദ്ഘദാടനം ചെയ്യാന്‍ എത്തിയ ബി.ജെ.പി നേതാവ് എന്‍. ഹരിയുടെ അടുത്തെത്തി സൗഹൃദം പങ്കിടുകയും ചെയ്തു.
സമരക്കാര്‍ ഞങ്ങള്‍ പ്രസംഗിച്ച കാര്യങ്ങള്‍ എം.എല്‍.എ പരിഹരിക്കണമെന്നു എം.എല്‍.എയോട് ആവശ്യപ്പെട്ടു. സമരത്തിന്റെ പേരില്‍ ഞങ്ങളുടെ നേരെ കേസ് വരുമെന്ന ചാണ്ടി ഉമ്മനോട് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ ചാണ്ടി പോലീസിനോട് കേസ് എടുക്കരുതെന്ന് ആവശ്യപ്പെട്ടു.
ചാണ്ടിയുടെ ഇടപെടല്‍ തങ്ങളെ വെട്ടിലാക്കിയെന്നു മനസിലായ ഒരു വിഭാഗം ബി.ജെ.പിക്കാര്‍ 'പോടാ പുല്ലേ, പോടാ പുല്ലേ' എന്ന മുദ്രാവാക്യവും ഉയര്‍ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us