കൊല്ലപ്പള്ളിയിൽ ഫർണിച്ചർ വ്യാപാരി പൊള്ളലേറ്റ് മരിച്ചു. ഫർണിച്ചർ കടയും ഭാഗികമായി കത്തിനശിച്ചു

New Update
furniture shop

പാലാ: കൊല്ലപ്പള്ളിയിൽ ഫർണിച്ചർ വ്യാപാരി പൊള്ളലേറ്റ് മരിച്ചു. ടൗണിന് സമീപം ഫർണിച്ചർ ഷോപ്പ് നടത്തി വരികയായിരുന്ന വരകുകാലായിൽ സാബു (63) വാണു മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.

Advertisment

കടയ്ക്കുള്ളിൽ തീ പടർന്നതു കണ്ട സമീപത്തെ വ്യാപാരികൾ ഉടൻ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. തുടർന്ന് മേലുകാവ് പോലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ പൂർണമായും അണയ്ക്കുകയായിരുന്നു.

ഉടൻ തന്നെ പൊള്ളലേറ്റ സാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കടയ്ക്കുള്ളിൽ ഫർണിച്ചറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേലുകാവ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Advertisment