Advertisment

മുദ്ര ലോണിന്റെ പേരിലും കേരളത്തില്‍ തട്ടിപ്പ്. സെക്രട്ടറിയേറ്റിലും ഓഫീസുണ്ടെന്നു തട്ടിപ്പുകാര്‍. വിശ്വസിപ്പിക്കാന്‍ ആര്‍ബിഎയുടെ സീല്‍ പതിച്ച സര്‍ട്ടിഫിക്കറ്റും മോഡിയുടെ ചിത്രവും

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും മുഖചിത്രങ്ങളും ദേശീയ ചിഹ്‌നവും ഉപയോഗിച്ച് ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംസ്ഥാനത്ത് സജീവമാണ്.

New Update
money fraud tvm
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ മുദ്രായോജനയിലൂടെ വായ്പ്പ തരപ്പെടുത്തി തരാമെന്നു വാഗ്ദാനം ചെയ്തു ഫോണ്‍കോളുകളും മെസേജുകളുമായി തട്ടിപ്പുകാര്‍, വിശ്വസിപ്പിക്കാന്‍ സെക്രട്ടറിയേറ്റില്‍ ഓഫീസുണ്ടെന്ന തരത്തില്‍ വിവരങ്ങളും എന്തിന് ആര്‍ബിഐയുടെ സര്‍ട്ടിഫിക്കേറ്റ് വരെ വിശ്വസിപ്പിക്കാനായി നല്‍കും.

Advertisment

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും മുഖചിത്രങ്ങളും ദേശീയ ചിഹ്‌നവും ഉപയോഗിച്ച് ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംസ്ഥാനത്ത് സജീവമാണ്.


പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ അഥവാ പിഎംഎംവൈ വ്യക്തിഗത വായ്പ അനുവദിച്ചു എന്നും വായ്പ ലഭിക്കുന്നതിനായി അപേക്ഷകര്‍ ലോണ്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സിനായി രണ്ടായിരം രൂപ ഗൂഗിള്‍ പേ, അല്ലെങ്കില്‍ ഫോണ്‍ പേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഈമെയില്‍, വാട്‌സ് ആപ്പ്, ഫോണ്‍ സന്ദേശം എത്തുക.


ഫോണിലും വാട്‌സ് ആപ്പിലും സന്ദേശവും, വിളിക്കുന്നവര്‍ അതാതു സംസ്ഥാനത്തെ പ്രാദേശീക ഭാഷയിലാകും ഇടപെടല്‍.

വ്യക്തിയുടെ വിശ്വാസം നേടാന്‍ കേരളത്തില്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലെ രണ്ടാം നിലയില്‍ ഓഫീസ് ഉണ്ടെന്ന് മേല്‍വിലാസവും നല്‍കും.

online money fraud tvm


പിന്നീട് ലോണ്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് എടുത്തുവെന്നു കാണിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീല്‍ ചെയ്ത ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് എത്തും. അതില്‍ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും ചേര്‍ത്തപ്പെട്ടിരിക്കും.


ഇതിനു ശേഷം രണ്ടായിരം രൂപ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ടു വിളികളും, പണം അയിക്കേണ്ട വിവരങ്ങള്‍ സന്ദേശമായി വീണ്ടും എത്തും.


പണം നല്‍കിയാല്‍ ഇന്‍ഷുറന്‍സ് തുകയായി നല്‍കുന്ന രണ്ടായിരം രൂപയും നമ്മുടെ ബാങ്ക് അക്കൗണ്ട്, മറ്റ് ഈമെയില്‍ വാട്‌സ് ആപ്പ് ഇവയും സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായും തട്ടിപ്പു സംഘം ഹാക്ക് ചെയ്യും.


കഴിഞ്ഞ ഏതാനും നാളുകള്‍ കൊണ്ട് ഒരുപാട് പേര്‍ക്കാണ് ഓണ്‍ലൈന്‍ മുദ്ര ലോണ്‍ എന്ന പേരില്‍ തട്ടിപ്പില്‍ വീണു പണം നഷ്ടപ്പെട്ടിട്ടുള്ളത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

  • മുദ്ര ലോണ്‍ കൊടുക്കാനായി ബാങ്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഉള്ള ഏജന്റുമാരെയോ ഇടനിലക്കാരെയോ എല്‍പിച്ചിട്ടില്ല.
  • മുദ്ര ലോണ്‍ കിട്ടുന്നതു നിങ്ങള്‍ തുടങ്ങുന്ന സംരംഭം എവിടെ ആണോ അതിനു അടുത്തുള്ള ബാങ്കില്‍ നിന്നും മാത്രം ആണ്.
  • മുദ്ര ലോണ്‍ കിട്ടാനായി പ്രസ്തുത ബാങ്കിലെ മാനേജര്‍ക്ക് നിങ്ങള്‍ക്ക് ലോണ്‍ തന്നാല്‍ നിങ്ങള്‍ വിജയിക്കും എന്ന്  ഉത്തമ ബോധ്യം വന്നാല്‍ മാത്രമേ മുന്നോട്ട് പോവാനായി സഹകരിക്കുക ഉള്ളൂ.
  • കൈകൂലി കൊടുത്താലോ, വ്യാജ രേഖകള്‍ കൊടുത്താലോ കിട്ടുന്ന ഒന്നല്ല മുദ്ര ലോണ്‍.
  • മുദ്ര ലോണ്‍ കൃത്യമായി ഒരു സംരംഭം തുടങ്ങാന്‍ അല്ലാതെ ലോണ്‍ എടുത്തു വേറെ ആവശ്യത്തിന് ഉപയോഗിക്കാന്‍ ഒരിക്കലും കിട്ടില്ല.
  • കേരളത്തില്‍ പല ആളുകളുടെ മൊബൈലിലേക്ക് മുദ്ര ലോണ്‍ ആക്കി തരാം എന്നു പറഞ്ഞു നോര്‍ത്ത് ഇന്ത്യയില്‍ ഉള്ള ഹിന്ദിക്കാര്‍ മെസേജ് അയക്കുന്നത് ശ്രദ്ധിക്കുക. ഒരു കാരണവശാലും അവര്‍ക്ക് പണം ഇട്ടു കൊടുക്കരുത്.
  • സാമ്പത്തികത്തട്ടിപ്പ് സംഭവിച്ചാല്‍ ഒരുമണിക്കൂറിനകം (ഗോള്‍ഡന്‍ അവര്‍) വിവരം 1930 ല്‍ അറിയിക്കുക.
Advertisment