Advertisment

ഓക്സിജനിൽ സാംസങ് ഗാലക്‌സി എസ് 25 സീരിസിന്റെ വിൽപ്പനയ്ക്ക് തുടക്കം. ആദ്യ സെയിൽ സിനിമാ താരം മമിതാ ബൈജുവിന് നൽകി ഓക്സിജൻ സിഇഒ ഷിജോ കെ തോമസ് നിർവഹിച്ചു

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ ചിപ്‌സെറ്റും, 12 ജിബി റാം എന്നിവയാണ് സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വരുന്നത്. കൂടാതെ 256 ജിബി, 512 ജിബി, 1 ടിബി - മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.

New Update
galaxy s25 sale

കോട്ടയം: ഓക്സിജനിൽ സാംസങ് ഗാലക്‌സി എസ് 25 സീരിസിന്റെ വിൽപ്പനയ്ക്ക് തുടക്കം. ഓക്സിജനിൽ സാംസങ് ഗാലക്‌സി എസ് 25 സീരിസിന്റെ ആദ്യ സെയിൽ പ്രശസ്ത സിനിമാ താരം മമിതാ ബൈജുവിന് നൽകി ഓക്സിജൻ സിഇഒ ഷിജോ കെ തോമസ് നിർവഹിച്ചു.

Advertisment

വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശ്, മാർക്കറ്റിങ് ഹെഡ് അമൽ ദേവ്, മാർക്കറ്റിങ് ടീം അംഗങ്ങളായ ബെസ്റ്റിൻ ജേക്കബ്, അമൽ ടോം എന്നിവർ ചടങ്ങിൽ പങ്കാളികളായി.

ഏറ്റവും കൂടുതൽ ആരാധകരുള്ള സാംസങ് സ്മാർട്ട്ഫോൺ എസ് സീരിസിലെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരീസ് എസ് 25 സ്മാർട്ട്ഫോണുകൾക്ക് പ്രീബുക്കിങ് സൗകര്യവും പർച്ചേസ് ആനുകൂല്യവും ഓക്സിജൻ ഒരുക്കിയിരുന്നു.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ ചിപ്‌സെറ്റും, 12 ജിബി റാം എന്നിവയാണ് സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വരുന്നത്. കൂടാതെ 256 ജിബി, 512 ജിബി, 1 ടിബി - മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50എംപി മെഗാപിക്സൽ അൾട്രവൈഡ്, 5x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ (ഒഐഎസ്), 3x ഒപ്റ്റിക്കൽ സൂം ഉള്ള 10എംപി ടെലിഫോട്ടോ ക്യാമറ (ഒഐഎസ്) എന്നിവ ക്യാമറ മൊഡ്യൂളിന്റെ സവിശേഷതകൾ.

ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സിൽവർ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്‌സി എസ് 25 അൾട്ര ലഭിക്കും.

Advertisment