പാലായിൽ പിതാവിൻ്റെ മടിയിലിരുന്ന ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ

New Update
obit juwana

പാലാ: പിതാവിന്റെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരുന്ന മകൾ കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ജുവിൻ്റെയും ഏക  മകൾ ജുവാനാ സോണി (6) യാണ്  മരിച്ചത്. കുഴഞ്ഞുവീണയുടൻ ജുവാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Advertisment

സംസ്ക്കാര ചടങ്ങുകൾ ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 4 ന് വീട്ടിലെ ശിശ്രൂഷകൾക്ക് ശേഷം ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ. പിതാവ് സോണി സി.പി.ഐ ഇടപ്പാടി ബ്രാഞ്ച് കമ്മറ്റി അംഗമാണ്.

Advertisment