പാലാ: എറണാകുളത്തു നടന്ന 47 -ാമത് ഐഎഎഫ് കേരള സ്റ്റേറ്റ് പഞ്ചഗുസ്തി ചാമ്പ്യൻഷിപ് ഇരു കൈ മത്സരത്തിൽ വിജയിച്ച് ദേശീയതല മത്സരത്തിന് അർഹത നേടി നെൽസൺ ജെയിംസ് സീനിയർ 80 കിലോ ഇടം കൈ വിഭാഗത്തിൽ സ്വർണവും വലം കൈ വിഭാഗത്തിൽ വെങ്കലവും നേടിയാണ് യോഗ്യത നേടിയത്.
പാലാ സ്വദേശി ആയ നെൽസൺ പാലാ ഹൈടെക് ജിമ്മിനെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. ശ്രീജിത്ത് പാർവണ ആണ് പരിശീലകൻ.