പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും മരണം. മലപ്പുറത്തെ അഞ്ചു വയസുകാരിയുടെ വിയോഗത്തിൽ ഞെട്ടൽ. വാക്‌സിൻ എടുത്തിട്ടും പേവിഷബാധ മൂലം ആളുകൾ മരണപ്പെടുന്ന സംഭവങ്ങൾ കൂടുന്നു. കാറ്റഗറി 3 മുറിവേറ്റവരിൽ മരണ സാധ്യത ഏറെ

കിട്ടാവുന്നതിൽ മികച്ച ചികിത്സ നൽകയിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കടിയേറ്റ് മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്‌സിൻ നൽകി.

New Update
3rd year girl

കോട്ടയം: പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേ വിഷബാധയേറ്റ് അഞ്ചു വയസുകാരി മരിച്ചു, ഞെട്ടലിൽ ജനം. അഞ്ച് വയസുകാരി മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. 

Advertisment

കിട്ടാവുന്നതിൽ മികച്ച ചികിത്സ നൽകയിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കടിയേറ്റ് മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്‌സിൻ നൽകി.


എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചത്. 


പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ തലയിലും കാലിലുമാണ് കടിയേറ്റത്. 

തലയിൽ കടിയേറ്റതാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും കുട്ടി മരിക്കാൻ കാരണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.


വാക്‌സിൻ എടുത്തിട്ടും പേവിഷബാധ മൂലം ആളുകൾ മരണപ്പെടുന്നത്  വർധിക്കുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ നാലു മാസം കൊണ്ടു പേവിഷ ബാധയേറ്റുള്ള മരണം 12 ആയി ഉയർന്നു. 


ഒരിക്കൽ കടിയേറ്റാൽ വൈറസ് പേശികളിൽ നിന്ന് നാഡികളിലൂടെ തലച്ചോറിൽ എത്തുന്ന സമയത്തിനുള്ളിലാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നത്, ഒരിക്കൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ നമുക്ക് പിന്നെ നോക്കി നിൽക്കാനേ കഴിയൂ എന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.

ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കൺപോളകൾ, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളിൽ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി 3 മുറിവേറ്റവരാണ് കൂടുതലും മരണപ്പെടുന്നത്. 


ഈ ഭാഗങ്ങളിൽ കടിയേൽക്കുമ്പോൾ തന്നെ റാബീസ് വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാവാമെന്നാണ്  വിലയിരുത്തലുകൾ.


എന്നാൽ, നായ്ക്കൾ കടിച്ചാൽ  യഥാസമയം ചികിത്സതേടാതെ നിസാരവത്കരിക്കുന്നവരും ഇപ്പോഴും ഉണ്ട്.

മാസങ്ങൾക്കുശേഷം ലക്ഷണങ്ങൾ പ്രകടമാകുമ്പോഴാണ് എല്ലാവരും ആശുപത്രിയിലെത്തുന്നത്. അപ്പോഴേയ്ക്കും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാകും. തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുക മാത്രാണ് ഏക പോം വഴി.


തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കു മുൾപ്പെടെ ഒരു പ്രദേശത്തെ 70 ശതമാനം നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകിയാൽ പേവിഷബാധ നിർമ്മാർജനം ചെയ്യാനാകുമെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. 


മനുഷ്യരിൽ രോഗബാധയ്ക്കുള്ള സാധ്യത തടയാനും ഇത് സഹായിക്കും. എന്നാൽ, സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതിനുവേണ്ട പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നുള്ളതാണ് വസ്തുത

Advertisment