കോട്ടയം: ഇന്ത്യയിലെ മുന്‍നിര ഗൃഹോപകരണ നിര്‍മാതാക്കളായ പ്യൂവര്‍ ഫ്‌ളയിംസ് 2024 -25 വര്‍ഷത്തെ പ്ലാറ്റിനം ഡീലര്‍ അവാര്‍ഡ് ഓക്‌സിജന്‍ ഗ്രൂപ്പിനു സമ്മാനിച്ചു. പ്യൂവര്‍ ഫ്‌ളയിംസ് ഉപഭോക്താക്കള്‍ക്കായി കേരളത്തിലുടനീളം വിപുലമായ വില്‍പ്പന ശൃംഖലയും മികച്ച വില്‍പ്പനാനന്തര സേവനവുമൊരുക്കി നല്കിയതിനാണ് ഓക്‌സിജന്‍ ഗ്രൂപ്പിന് ആദരവു ലഭിച്ചത്.
കോട്ടയത്തെ ഓക്‌സിജന്‍ കോര്‍പ്പറേറ്റ് ഹെഡ് ക്വാര്‍ട്ടര്‍സില്‍ വച്ച് പ്യൂവര്‍ ഫ്‌ളയിംസ് ബ്രാന്‍ഡിനെ പ്രതിനിധീകരിച്ച് ഏരിയ സെയില്‍സ് മാനേജര്‍ സുരേഷ് ബ്രാഞ്ച് മാനേജര്‍ മണികണ്ഠന്‍ എന്നിവര്‍ ഓക്‌സിജന്‍ സി.ഇ.ഒ ഷിജോ കെ. തോമസിനു പ്ലാറ്റിനം ഡീലര്‍ അവാര്‍ഡ് കൈമാറി.
ഓക്‌സിജന്‍ ഓപ്പറേഷന്‍സ് വീ.പി പ്രവീണ്‍ പ്രകാശ്, ഹോം അപ്ലൈന്‍സസ് ക്യാറ്റഗറി ഹെഡ് ഹരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.