ഫാ. മാത്യു വടക്കേമുറിയുടെ സ്മരണയില്‍ മലനാട് ക്ഷീരശ്രീ പുരസ്‌കാര വിതരണം. 1 ലക്ഷം രൂപയുടെ സ്വര്‍ണ്‍ പതക് പുരസ്‌കാരം റീജ ബിന്‍സിനും 75000 രൂപയുടെ രജത് പതക് പുരസ്‌കാരം ബാബു ജോസഫിനും 50000 രൂപയുടെ കാന്‍സി പതക് പുരസ്‌കാരം റെജി കുര്യനും. 10 പേര്‍ക്ക് 25000 രൂപ വീതം സമ്മാനം. വിതരണം ചെയ്യപ്പെട്ടത് ക്ഷീര കാര്‍ഷിക മേഖലയിലെ ഏറ്റവും വലിയ പുരസ്കാരങ്ങള്‍

21 പശുക്കളും 10 കന്നുകുട്ടികളും ഉള്‍പ്പെടെ 31 കന്നുകാലികളെ വളര്‍ത്തുന്ന റീജ കഴിഞ്ഞ വര്‍ഷം  88,197 കിലോ പാല്‍ മലനാട് മില്‍ക്കിനു നല്‍കിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
malanad ksheera sree puraskaram
Listen to this article
0.75x 1x 1.5x
00:00 / 00:00

കാഞ്ഞിരപ്പള്ളി /പാറത്തോട്: മലനാടിന്റെ സ്ഥാപക സെക്രട്ടറിയും നിസ്വാര്‍ഥനായ സാമൂഹിക പ്രവര്‍ത്തകനുമെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫാ. വടക്കേമുറിയുടെ സ്മരണാര്‍ഥം മലനാട് സൊസൈറ്റി ഏര്‍പ്പെടുത്തിയ ക്ഷീര കര്‍ഷക മേഖലയിലെ ഏറ്റവും വലിയ അവാര്‍ഡായ 'ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ പുരസ്‌കാരങ്ങള്‍' വിതരണം ചെയ്തു.

Advertisment

മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് പുരസ്‌കാരം റീജ ബിന്‍സിനും ക്ഷീരശ്രീ രജത് പതക് പുരസ്‌കാരം ബാബു ജോസഫിനും ക്ഷീരശ്രീ കാന്‍സി പതക് പുരസ്‌കാരം റെജി കുര്യനും സ്വന്തമാക്കി. യഥാക്രമം ഒരു ലക്ഷം, 75000, 50000 രൂപ വീതമുള്ളതാണ് പുരസ്കാരങ്ങള്‍. മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു അവാര്‍ഡ് വിതരണം.


മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് പുരസ്‌കാര്‍ കൊച്ചറ കണയങ്കല്‍ റീജ ബിന്‍സിന്  മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ  ഒരു ലക്ഷം രൂപ സമ്മാനതുകയായി ലഭിച്ചത്.

 21 പശുക്കളും 10 കന്നുകുട്ടികളും ഉള്‍പ്പെടെ 31 കന്നുകാലികളെ വളര്‍ത്തുന്ന റീജ കഴിഞ്ഞ വര്‍ഷം  88,197 കിലോ പാല്‍ മലനാട് മില്‍ക്കിനു നല്‍കിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ഭര്‍ത്താവ് ബിന്‍സ് ഇമ്മാനുവേല്‍ കണയങ്കലും മക്കളായ ജെറിന്‍, മെറിന്‍, എറിന്‍ എന്നിവരും റീജയോട് ഒപ്പം നിന്നു കരുത്തു പകരുന്നു.

malanad ksheera sree puraskaram-2

മലനാട് ക്ഷീരശ്രീ രജത് പതക് പുരസ്‌കാരത്തിന് അര്‍ഹനായ കടുക്കാസിറ്റി ചരട്ടവയലില്‍ ബാബു ജോസഫിന് 75,000 രൂപ സമ്മാനതുക ലഭിച്ചു. 16 പശുക്കളും മൂന്ന് കന്നുകുട്ടികളും ഉള്‍പ്പെടെ 19 കന്നുകാലികളെ വളര്‍ത്തുന്ന ബാബു ജോസഫ് കഴിഞ്ഞവര്‍ഷം 51,298 കിലോ പാല്‍ മലനാട് മില്‍ക്കിനു നല്‍കി. ഭാര്യ മോളമ്മ. മക്കള്‍- മിന്റു, മിലന്‍.

malanad ksheera sree puraskaram-3

മലനാട് ക്ഷീരശ്രീ കാന്‍സി പതക് പുരസ്‌കാരം നെറ്റിത്തൊഴു വയലാറ്റുപുത്തന്‍പുരയ്ക്കല്‍ റെജി കുര്യനും സ്വന്തമാക്കി. കാന്‍സി പതക് പുരസ്‌കാരത്തോടൊപ്പം സമ്മാനതുകയായി 50,000 രൂപയും റെജി കുര്യനും ലഭിച്ചു. 16 പശുക്കളും മൂന്നു  കന്നുകുട്ടികളും ഉള്‍പ്പെടെ 19 കന്നുകാലികളെ വളര്‍ത്തുന്ന ഇദ്ദേഹം 70,423 കിലോ പാല്‍ മലനാട് മില്‍ക്കില്‍ അളന്നു. ഡെസിയാണ് ഭാര്യ. മക്കള്‍ - എബിന്‍ മരിയ, ലിബിന മരിയ.

മലനാട് ക്ഷീരശ്രീ നക്ഷത്ര പതക് ജേതാക്കളായ 10 പേര്‍ക്ക് 25000 രൂപ വീതം സമ്മാനമായി ലഭിച്ചു. ബേബി സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍ (മുരിക്കടി), സി.സി. കുര്യന്‍ ചാത്തന്‍പാറ (ചെല്ലാര്‍കോവില്‍), വര്‍ഗീസ് കെ.ജെ. കൂവക്കുന്നേല്‍ (വെസ്റ്റ് പാറ), ലാലിച്ചന്‍ കുര്യാക്കോസ് പെരിയോട്ട് (റോസ് നഗര്‍), റിറ്റു സിബി തകടിയേല്‍ (പത്തുവളവ്), ജൂലിയറ്റ് ജോസഫ് പാണ്ടിയപ്പള്ളില്‍ (ചെങ്ങളം), സഹദേവന്‍ ഗുരുകൃപ (കൊച്ചറ), സുനില്‍കുമാര്‍ പൂവത്തുംമൂട്ടില്‍ (വെള്ളയാംകുടി), അനിതാ മഹേഷ് പാലക്കാട്ടുതെക്കേതില്‍ (സ്‌നേഹഗിരി), വര്‍ഗീസ് ചാക്കോ പൊന്‍പുഴ (അണക്കര) എന്നിവര്‍ക്കും സമ്മാനമായി ലഭിച്ചു.

malanad ksheera sree puraskaram-4

അവാര്‍ഡുകള്‍  മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും ഫാ. മാത്യു വടക്കേമുറിയില്‍ മെമ്മോറിയല്‍ അവാര്‍ഡുകളുടെ വിതരണവും ഉദ്ഘാടനം ചെയ്തു.

malanad ksheera sree puraskaram-5

ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് മില്‍ക്ക് വിദ്യാശ്രീ പുരസ്‌കാരിന് അര്‍ഹയായ പ്ലസ്ടുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ കുട്ടിക്ക് 25,000 രൂപയും പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഒമ്പതു പേര്‍ക്ക് 10,000 രൂപ വീതവും ക്യാഷ് അവാര്‍ഡ് നല്‍കി. മികച്ച സംഘങ്ങള്‍ക്കുള്ള എവറോളിങ് ട്രോഫിയും, ക്ഷീര കര്‍ഷകര്‍ക്കുള്ള വേനല്‍ക്കാല ഇന്‍സെന്റീവും യോഗത്തില്‍ വിതരണം ചെയ്തു.

Advertisment