ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് കരുതലായി മലനാട് മില്‍ക്ക്. ക്ഷീര കര്‍ഷകര്‍ക്കു വേനല്‍ക്കാല ഇന്‍സെന്റീവായി ലിറ്ററിന് 15 രൂപ വരെ നല്‍കും. കന്നുകുട്ടി പരിപാലന പദ്ധതിയും കന്നുകാലികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്‍ഷ്വറന്‍സ് പദ്ധതിയും തുടരുമെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. കൃഷിയില്‍നിന്ന്  ജീവിതമാര്‍ഗം കണ്ടെത്തുക കര്‍ഷകന്റെ അവകാശമെന്ന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍

ക്യാറ്റില്‍ പോപ്പുലേഷന്‍ വര്‍ധിപ്പിക്കുന്നതിനായി കന്നുകുട്ടി പരിപാലന പദ്ധതിയും കന്നുകാലികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്‍ഷ്വറന്‍സ് പദ്ധതിയും  ഈ വര്‍ഷവും തുടരും. സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് സംഘങ്ങളിലൂടെ കാലിത്തീറ്റ വിതരണം ചെയ്യും. 

New Update
malanad milk-2
Listen to this article
0.75x 1x 1.5x
00:00 / 00:00

കാഞ്ഞിരപ്പള്ളി/പാറത്തോട്: ശുദ്ധമായ ഭക്ഷണം സാധാരണക്കാരന്റെ അവകാശമാണെന്നും അതില്‍ നിന്ന് ജീവിതമാര്‍ഗം കണ്ടെത്തുക കര്‍ഷകന്റെ അവകാശമാണെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍. 

Advertisment

മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും ഫാ. മാത്യു വടക്കേമുറിയില്‍ മെമ്മോറിയല്‍ അവാര്‍ഡുകളുടെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

malanad milk

മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയിലൂടെ ചെറുകിട ക്ഷീരകര്‍ഷകര്‍ക്കു നിരവധി പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.


ഉല്‍പ്പാദകന് സമൃദ്ധിയും ഉപഭോക്താവിന് സംതൃപ്തിയും ഉണ്ടാവുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം. പാലിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷീര കര്‍ഷകര്‍ക്കു വേനല്‍ക്കാല ഇന്‍സെന്റീവായി ലിറ്ററിന് 15 രൂപ വരെ നല്‍കും. 


ക്യാറ്റില്‍ പോപ്പുലേഷന്‍ വര്‍ധിപ്പിക്കുന്നതിനായി കന്നുകുട്ടി പരിപാലന പദ്ധതിയും കന്നുകാലികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്‍ഷ്വറന്‍സ് പദ്ധതിയും  ഈ വര്‍ഷവും തുടരും. സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് സംഘങ്ങളിലൂടെ കാലിത്തീറ്റ വിതരണം ചെയ്യും. 

malanadu karshika puraskaram

അഡ്വാന്‍സ്ഡ് ഫോഡര്‍ കള്‍ട്ടിവേഷന്‍ പദ്ധതിപ്രകാരം നവീന പുല്‍വിത്തുകള്‍ കര്‍ഷകരിലെത്തിക്കുമെന്നും സംഘങ്ങള്‍ക്കു മൂന്നു ലക്ഷം കിലോയോളം കാലിത്തീറ്റ പകുതി വിലയ്ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

malanad milk-5

ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. വര്‍ഗീസ് കുളമ്പള്ളില്‍, ഡോ. പി.വി. മാത്യു പ്ലാത്തറ, പ്രഫ. സാലിക്കുട്ടി തോമസ്, ജയകുമാര്‍ മന്നത്ത്, ബേബി സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

malanad milk-4

മലനാട് സൊസൈറ്റി ഏര്‍പ്പെടുത്തിയ ക്ഷീര കര്‍ഷക മേഖലയിലെ ഏറ്റവും വലിയ അവാര്‍ഡായ 'ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ പുരസ്‌കാരങ്ങള്‍' വിതരണം ചെയ്തു.

malanad milk-3

1 ലക്ഷം രൂപയുടെ മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് പുരസ്‌കാരം റീജ ബിന്‍സിനും 75000 രൂപയുടെ രജത് പതക് പുരസ്‌കാരം ബാബു ജോസഫിനും 50000 രൂപയുടെ കാന്‍സി പതക് പുരസ്‌കാരം റെജി കുര്യനുമാണ് ലഭിച്ചത്.

മലനാട് ക്ഷീരശ്രീ നക്ഷത്ര പതക് ജേതാക്കളായ 10 പേര്‍ക്ക് 25000 രൂപ വീതവും സമ്മാനമായി ലഭിച്ചു.

Advertisment