മണ്ണിന്റെ പി.എച്ച് ക്രമീകരിക്കാന്‍ ഡോളോമൈറ്റ് വിതരണം, ആഗോള താപനത്തിനെതിരേ 'വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ' പരിപാടി, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനത്തെ കുറയ്ക്കാന്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തൈ വിതരണം - പരിസ്ഥിതി സംരക്ഷണത്തിന് അഞ്ച് ഇന പദ്ധതികളുമായി ഇന്‍ഫാം

New Update
infam world environmental day mattamundayil-2
Listen to this article
0.75x 1x 1.5x
00:00 / 00:00

കാഞ്ഞിരപ്പള്ളി/പാറത്തോട്: പരിസ്ഥിതി ദിനാചരണത്തോടന്നുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിനായി വിവിധ പദ്ധതികളുമായി ഇന്‍ഫാം. പരിസ്ഥിതി സംരക്ഷണത്തിന് ഇന്‍ഫാം കുടുംബങ്ങള്‍ക്ക് അഞ്ച് ഇന പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

infam world environmental day -32

മണ്ണിന്റെ പി.എച്ച് ക്രമീകരിക്കാന്‍ ഡോളോമൈറ്റ് വിതരണം, കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനും വൃക്ഷോത്സവ് 2025, ആഗോള താപനത്തിനെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ പരിപാടി, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള തൈ വിതരണം, ഇന്‍ഫാം സംഘടനാംഗങ്ങള്‍ പ്രാക്ടീസ് ചെയ്യേണ്ട 'ഫൈവ് ആര്‍. പ്രിന്‍സിപ്പല്‍സായ' റീ തിങ്ക്, റെഫ്യൂസ്, റെഡ്യൂസ്, റീ യൂസ്, റീ സൈക്കിള്‍ എന്നിവയാണ് ഈ വര്‍ഷം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

infam world environmental day -6

ഇന്‍ഫാം വിവിധ കാര്‍ഷിക ജില്ലകളിലേക്കും, കാര്‍ഷിക താലൂക്കുകളിലേക്കുമായി വിതരണം ചെയ്യുന്ന കറിവേപ്പ്, നെല്ലി, നാരകം, കോവല്‍, സീതാപ്പിള്‍, മാവ് എന്നിവയുടെ തൈകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്ലാഗ്ഓഫും ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു. 

infam world environmental day -5

യോഗത്തില്‍ തൈകള്‍ സ്‌പോണ്‍സര്‍ ചെയ്ത ഇന്‍ഫാം തമിഴ്‌നാട് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളെ ഇന്‍ഫാം പരിസ്ഥിതി പരിപാലന്‍ പുരസ്‌കാര്‍ നല്‍കി ആദരിച്ചു.

infam world environmental day -19

ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, പാലാ കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം മാത്യു മാമ്പറമ്പില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍,

infam world environmental day -20

ഇന്‍ഫാം മഹിളാ സമാജ് ട്രഷറര്‍ ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍, ഇന്‍ഫാം തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ. താമോദരന്‍, വൈസ് പ്രസിഡന്റ് എസ്. ഷണ്‍മുഖവേല്‍ മുരുഗയ്യ, സെക്രട്ടറി എസ്. സെല്‍വേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പി. സുരുളിവേല്‍, ട്രഷറര്‍ അടൈക്കളം, കോയമ്പത്തൂര്‍ ജില്ല പ്രസിഡന്റ് എസ്. മരുതാചലം, കമ്മിറ്റി അംഗങ്ങളായ ബി. സെല്‍വകുമാര്‍, രംഗാദുരൈ, ആര്‍. പാണ്ഡ്യന്‍, എസ്. മണിവണ്ണന്‍, ജഗദീഷ്‌കുമാര്‍, ആര്‍. ബാലചന്ദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു