ആഗോള താപനത്തിനെതിരേ കൈകോര്‍ത്ത് ഇന്‍ഫാമും വ്യാപാരികളും. കർഷകരുടെ കൂട്ടുകാരും കൂട്ടാളികളുമാണ് വ്യാപാരികളെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. വ്യാപാരികളുടെ വീടുകളില്‍ അടുക്കളത്തോട്ടം നിര്‍മിച്ച് പരിസ്ഥിതി സൗഹൃദവും അടുക്കള സമൃദ്ധവും ആക്കുക ലക്ഷ്യമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍

ഫലവൃക്ഷത്തൈകളും പച്ചക്കറി തൈകളും പാറത്തോട്ടിലെ വ്യാപാരി വ്യവസായികള്‍ക്ക് ഇന്‍ഫാം വിതരണം ചെയ്തു. വ്യാപാരി വ്യവസായി സമിതിയുടെ മുപ്പതോളം എക്‌സിക്യുട്ടിവ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു തൈകള്‍ ഏറ്റുവാങ്ങി. 

New Update
infam world environmental day -7
Listen to this article
0.75x 1x 1.5x
00:00 / 00:00

കാഞ്ഞിരപ്പള്ളി/പാറത്തോട്: ആഗോള താപനത്തിനെതിരേ കൈകോര്‍ത്ത് ഇന്‍ഫാമും പാറത്തോട്ടിലെ വ്യാപാരികളും. വ്യാപാരികളുടെ വീടുകളില്‍ അടുക്കളത്തോട്ടം നിര്‍മിച്ച് പരിസ്ഥിതി സൌഹൃദവും അടുക്കള സമൃദ്ധവും ആക്കുക എന്ന ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ ആശയം സ്വീകരിച്ചുകൊണ്ടുള്ളതാണ് പുതിയ പദ്ധതി.

Advertisment

infam environmental day kanjirappally

കർഷകരുടെ കൂട്ടുകാരും കൂട്ടാളികളുമാണ് വ്യാപാരികള്‍ ( കിസാന്‍ ദോസ്ത് ) എന്ന ആശയമാണ് ഫാ. തോമസ് മറ്റമുണ്ടയിലിന്‍റേത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഇന്‍ഫാം സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്‍ഫാം കര്‍ഷകരും കൂട്ടുകാരായ വ്യാപാരികളും ഒത്തു ചേര്‍ന്നത്.

infam environmental day kanjirappally-2

ഫലവൃക്ഷത്തൈകളും പച്ചക്കറി തൈകളുമാണ് പാറത്തോട്ടിലെ വ്യാപാരി വ്യവസായികള്‍ക്ക് ഇന്‍ഫാം വിതരണം ചെയ്തത്. വ്യാപാരി വ്യവസായി സമിതിയുടെ മുപ്പതോളം എക്‌സിക്യുട്ടിവ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു തൈകള്‍ ഏറ്റുവാങ്ങി.

സംഘടനയില്‍ അംഗങ്ങളായ വ്യാപാരികള്‍ക്കും ഇവര്‍ തൈകള്‍ കൈമാറും. വ്യാപാരികളുടെ വീടുകളില്‍ അടുക്കളത്തോട്ടം വളര്‍ത്തുന്നതിന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍ദേശം വെച്ചു. കര്‍ഷകര്‍ ഉത്പാദകരും വ്യാപാരികള്‍ അതിന്‍റെ വിതരണക്കാരും ആണെന്നതിനാല്‍ ഇരുകൂട്ടരും ഒത്തുചേര്‍ന്ന് മുന്നോട്ടുപോകണമെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

infam environmental day kanjirappally-3

വ്യാപാരികള്‍ ഈ ആശയം ഹൃദയത്തില്‍ സ്വീകരിക്കുകയും ചെയ്തു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനത്തെ ഒരു പരിധിവരെ ആഗീകരിക്കാന്‍ ഫലവൃക്ഷത്തൈകളും പച്ചക്കറി തൈകളും വച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും.

infam world environmental day mattamundayil-2

പാറത്തോട്ടിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കു പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഇന്‍ഫാം തൈകള്‍ വിതരണം ചെയ്തിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഇന്‍ഫാം കുടുംബങ്ങള്‍ക്ക് അഞ്ച് ഇന പദ്ധതികള്‍ക്കാണ് ഇന്‍ഫാം പരിസ്ഥിതി ദിനത്തില്‍ തുടക്കമിട്ടത്.

infam environmental day kanjirappally-5

മണ്ണിന്റെ പി.എച്ച് ക്രമീകരിക്കാന്‍ ഡോളോമൈറ്റ് വിതരണം, കാര്‍ബണിന്റെ അളവു കുറയ്ക്കുന്നതിനും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനും വൃക്ഷോത്സവ് 2025, ആഗോള താപനത്തിനെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ പരിപാടി, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള തൈ വിതരണം, ഇന്‍ഫാം സംഘടനാംഗങ്ങള്‍ പ്രാക്ടീസ് ചെയ്യേണ്ട 'ഫൈവ് ആര്‍. പ്രിന്‍സിപ്പല്‍സായ' റീ തിങ്ക്, റെഫ്യൂസ്, റെഡ്യൂസ്, റീ യൂസ്, റീ സൈക്കിള്‍ എന്നിവയാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്.

Advertisment