New Update
/sathyam/media/media_files/2025/11/24/hari-2025-11-24-21-31-52.jpg)
പത്തനംതിട്ട: പത്തനംതിട്ട ബിജെപി ജില്ലാ കമ്മിറ്റി അംഗം സിപിഎമ്മിൽ ചേർന്നു. കോട്ടേത്ത് ഹരിയാണ് ബിജെപി വിട്ടത്.
Advertisment
പന്തളം നഗരസഭയിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് ബിജെപി വിടാന്‍ കാരണമായത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന വി മുരളീധരന്റെ ബന്ധുവാണ് കോട്ടേത്ത് ഹരി.
പന്തളം നഗരസഭയില്‍ 126 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇത്തവണ മൂന്ന് മുന്നണികളും തുല്യപ്രതീക്ഷയിലാണ്. ഇത്തവണ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചുനിന്നാലും ഭരണം നിലനിര്‍ത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ 33 ഡിവിഷനുകളില്‍ 18 ഇടത്ത് വിജയിച്ചാണ് എന്‍ഡിഎ ഭരണം പിടിച്ചെടുത്തത്. 2015ല്‍ എന്‍ഡിഎയുടെ എണ്ണം ഏഴായിരുന്നു. ഒന്‍പത് ഇടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫും ഒരിടത്ത് സ്വതന്ത്രനുമായിരുന്നു വിജയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us