New Update
/sathyam/media/media_files/2025/07/15/k-rajan-2025-07-15-21-59-50.jpg)
വയനാട്: വയനാട് മുണ്ടക്കൈ ദുരന്ത ഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത് പരസ്യത്തിന് വേണ്ടിയാണെന്ന് റവന്യു മന്ത്രി കെ.രാജൻ.
Advertisment
പ്രധാനമന്ത്രി കുഞ്ഞിനെ എടുത്തു നിൽക്കുന്ന ഫോട്ടോ ലോകം മുഴുവൻ പരസ്യത്തിനായി ഉപയോഗിച്ചു.
'ആഗസ്റ്റ് 12-ന് പ്രസിദ്ധീകരിച്ച പത്രങ്ങളിൽ അടിക്കുറിപ്പ് ഒരു കുഞ്ഞിനെ കളിപ്പിക്കുന്ന പ്രധാനമന്ത്രി എന്നായിരുന്നെങ്കിൽ ഒരു വർഷം തികയുമ്പോൾ കേരളം തിരിച്ചറിയുകയാണ് പ്രധാനമന്ത്രി കളിപ്പിച്ചത് ഒരു കുഞ്ഞിനെ മാത്രമായിരുന്നില്ല കേരളത്തെ മൊത്തമായിരുന്നു.' രാജൻ പറഞ്ഞു.
ദുരന്തഭൂമിയിലെ കുഞ്ഞുങ്ങളോട് കേന്ദ്ര സർക്കാരിന് കടുത്ത അവഗണനയാണെന്നും കേരളീയരെ ആകെ കേന്ദ്രസർക്കാർ കബളിപ്പിക്കുകയാണെന്നും കെ.രാജൻ പറഞ്ഞു.
ദുരന്തം നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഒരു രൂപം പോലും പ്രധാനമന്ത്രി കേരളത്തിന് വേണ്ടി ചെലവഴിച്ചില്ലെന്നും രാജൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us