കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു, ദാരുണ സംഭവം കോഴിക്കോട്

New Update
train Untitleddow

കോഴിക്കോട്: പാളം മുറിച്ചുകടക്കുമ്പോൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കേൾവി പരിമിതിയുള്ള ചാലിയം സ്വദേശി ഇര്‍ഫാന്‍ (14) ആണ് അപകടത്തിൽ മരിച്ചത്. ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകനാണ് മുഹമ്മദ് ഇർഫാൻ.

Advertisment

ഇന്ന് രാവിലെ മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങിൽ വച്ചാണ് സംഭവം ഉണ്ടായത്. കേൾവിക്കു ബുദ്ധിമുട്ടുള്ള ഇർഫാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.

8.18ന് എത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടം. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ ഇർഫാനു സാധിക്കാതിരുന്നതാണ് അപകട കാരണമെന്നു കരുതുന്നു.

Advertisment