New Update
/sathyam/media/media_files/2024/11/11/kWqV9nWMkHTTGdx9VOih.jpg)
കോഴിക്കോട്ടെ ആവശ്യക്കാർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. രാമനാട്ടുകര മേൽപാലത്തിന് താഴെവെച്ച് വിൽപനക്കായി കൊണ്ട് വന്ന കഞ്ചാവ് ആവശ്യക്കാർക്ക് കൈമാറാൻ ഒരുങ്ങുന്നതിനിടെയാണ് 30 കാരനായ കാസർഗോഡ് ബദിയടുക്ക കോബ്രാജ വീട്ടിൽ ജി.സി. ശ്രീജിത്തിനെ പൊലീസ് പിടികൂടുന്നത്.
Advertisment
വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്.