Advertisment

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്; ഹോട്ടൽ ഉടമയ്ക്കും  രണ്ടു ജീവനക്കാർക്കുമെതിരെ പരാതി

New Update
mukkam

മുക്കം: കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്. മുക്കത്തെ സ്വകാര്യ ലോഡ്ജ് ജീവനക്കാരിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.  പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

Advertisment

ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി മൊഴി നല്‍കി. സംഭവത്തിൽ ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. 

 

Advertisment