Advertisment

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരുക്ക്.  ബൈക്ക് യാത്രക്കാരന് ഉള്‍പ്പടെ 2 പേര്‍ക്ക് ഗുരുതര പരുക്ക്

വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. സ്‌കൂള്‍ കുട്ടികളടക്കം ബസിലുണ്ടായിരുന്നു. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

New Update
kozhikode 123

കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരുക്ക്. 30 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരന് ഉള്‍പ്പടെ 2 പേര്‍ക്ക് ഗുരുതര പരുക്ക് പറ്റി. ബസ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.

Advertisment

വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. സ്‌കൂള്‍ കുട്ടികളടക്കം ബസിലുണ്ടായിരുന്നു. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എട്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി.

Advertisment