New Update
/sathyam/media/media_files/2025/01/03/4g7boHd8CyNy5aKSISqG.jpg)
മലപ്പുറം : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും എസ്.ഐ.ഒ കേരളയും ചേർന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് എന്നിവർ അറിയിച്ചു.
Advertisment
2025 ഏപ്രിൽ 9 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. പരിപാടിയുടെ സംഘാടനത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള എന്നിവർ രക്ഷാധികാരികളായും ജനറൽ കൺവീനറായി ബിനാസ് ടി. എ, കൺവീനറായി നവാഫ് പാറക്കടവ് എന്നിവരെയും തിരഞ്ഞെടുത്തു