Advertisment

കേരളത്തിലെ കുടുംബ ബിസിനസുകളിലെ തലമുറ മാറ്റം; പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് കെപിഎംജി

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ) കെപിഎംജിയും ചേര്‍ന്ന് 'കേരളം - വരും തലമുറ ശാക്തീകരണം (കേരളം - എംപവറിംഗ് നെക്സ്റ്റ് ജനറേഷന്‍)' റിപ്പോര്‍ട്ട് പുറത്തിറക്കി.

New Update
KPMG 123224555

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ) കെപിഎംജിയും ചേര്‍ന്ന് 'കേരളം - വരും തലമുറ ശാക്തീകരണം (കേരളം - എംപവറിംഗ് നെക്സ്റ്റ് ജനറേഷന്‍)' റിപ്പോര്‍ട്ട് പുറത്തിറക്കി. കേരളത്തിലെ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ തലമുറ മാറ്റത്തെ കുറിച്ച് വിശദപഠനം നടത്തുന്നതാണ് റിപ്പോര്‍ട്ട്.

Advertisment

 പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ വിപണികളിലുടെ നവീകരണത്തെയും വളര്‍ച്ചയെയും കേരളത്തിന്റെ സംരംഭകത്വ മനോഭാവം നയിക്കുന്നതെങ്ങനെ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന കുടുംബ ബിസിനസുകള്‍ക്ക് ബിസിനസ്സ് അന്തരീക്ഷം മനസിലാക്കാനും മുന്നേറാനും 'കേരളം - എംപവറിംഗ് നെക്സ്റ്റ് ജനറേഷന്‍' റിപ്പോര്‍ട്ട് സഹായകമായിരിക്കും.

ആഗോള വിപുലീകരണ താല്‍പര്യങ്ങള്‍, സമ്പന്നമായ സംരംഭകത്വ ചരിത്രം, വിപണി വളര്‍ച്ചാ പാതകള്‍, നേതൃത്വ തലമുറ മാറ്റം, പിന്തുടര്‍ച്ച ആസൂത്രണം, വെല്ലുവിളികളും അവസരങ്ങളും, മാര്‍ഗനിര്‍ദേശവും പരിശീലനവും തുടങ്ങിയ ദീര്‍ഘകാല ബിസിനസ്സ് വിജയം ഉറപ്പാക്കുന്ന പ്രശ്‌ന പരിഹാരമടക്കം വിവിധ സാങ്കേതിക വിദ്യകളുടെ രൂപരേഖയുമെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

കേരളത്തിന്റെ സംരംഭകത്വ അന്തരീക്ഷം മുന്നേറ്റത്തിന്റെ ഘട്ടത്തിലാണെന്നും ഈ റിപ്പോര്‍ട്ട് അവരുടെ സാധ്യതകളുടെ തെളിവാണെന്നും ഇന്ത്യയിലെ കെപിഎംജിയുടെ കൊച്ചി ഓഫീസ് മാനേജിംഗ് പാര്‍ട്ണര്‍ വിഷ്ണു പിള്ള പറഞ്ഞു. 

കുടുംബ ബിസിനസുകളുടെ അടുത്ത തലമുറയിലേക്കുള്ള വിജയകരമായ മാറ്റം കേരളത്തിലെ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കുന്നതിന് നിര്‍ണായകമാണെന്നും, ഈ തലമുറ മാറ്റത്തില്‍ കുടുംബ ബിസിനസുകളെ പിന്തുണയ്ക്കാന്‍  പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും ഇന്ത്യയിലെ കെപിഎംജി, എം&എ ആന്‍ഡ് ഫാമിലി ഓഫീസ് പാര്‍ട്ണര്‍ നിലേഷ് മോഡി കൂട്ടിച്ചേര്‍ത്തു.

Advertisment