/sathyam/media/media_files/2025/09/23/jb-koshi-commision-2025-09-23-15-19-36.jpg)
കൊച്ചി :ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ നിലപാട് സുതാര്യമാകണമെന്നും ബന്ധപ്പെട്ട പ്രതിനിധികളുമായി ആലോചന യോഗം വിളിക്കണമെന്നും കെആർഎൽ സിസി ആവശ്യപ്പെട്ടു. കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് അടിയന്തിരമായി പ്രസിദ്ധികരിക്കണം.
ജെ.ബി.കോശി കമ്മിഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ക്രൈസ്തവ സംഘടനാ നേതാക്കളുമായി ചർച്ച നടത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും അത് ഇതുവരെ നടന്നിട്ടില്ല. ക്രൈസ്തവരുടെ പ്രത്യേകിച്ച് ദളിത് ക്രൈസ്തവർ, മത്സ്യത്തൊഴിലാളികൾ, മലയോര കർഷകർ എന്നിവരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ട് മൂന്നുവർഷങ്ങൾ പിന്നിടുന്നു.
കമ്മീഷന്റെ 502 ശുപാർശകളിൽ 202 എണ്ണം നടപ്പിലാക്കിയതായി ന്യൂനപക്ഷ മന്ത്രി നിയമസഭയിൽ അവകാശപ്പെടുന്നു. ഇവ ഏതെല്ലാമെന്ന് മന്ത്രി വെളിപ്പെടുത്തണം, മുഖ്യമന്ത്രിയും മന്ത്രിമാരും ഇത് സംബന്ധിച്ച് വിത്യസ്തമായ അവകാശ വാദങ്ങളാണ് ഉയർത്തുന്നത്. കെആർഎൽസിസി നേതൃസമ്മേളനം ചൂണ്ടിക്കാട്ടി. കേരളത്തിലെ ലത്തീൻ കത്തോലിക്കരും ഇതര ക്രൈസ്തവ സമൂഹങ്ങളും നേരിടുന്ന നിരവധിയ പ്രശ്നങ്ങളുടെ പരിഹാരനിർദ്ദേശങ്ങൾ കമ്മീഷൻ സമർപ്പിച്ചിട്ടുണ്ട് കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
എറണാകുളത്ത് നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ.ജിജു ജോർജ് അറക്കത്തറ, കെഎൽ.സി.എ പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, കെസിവൈഎം ലാറ്റിൻ പ്രസിഡന്റ് പോൾ ജോസ്, കെഎൽസി ഡബ്‌ള്യു എ പ്രസിഡന്റ് ഷേർളി സ്റ്റാൻലി കെആർഎൽസി ഭാരവാഹികളായ ബിജു ജോസി, പാട്രിക് മൈക്കിൾ, മെറ്റിൽഡ മൈക്കിൾ , മോൺ.ഡോ. ജെൻസൺ പുത്തൻവീട്ടിൽ, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഫാ. മാത്യു പുതിയാത്ത്, ഫാ. ഡോ.എ. ആർ ജോൺ, പി.ആർ. കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു
കെആർഎൽസിസിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് യോഗം അന്തിമ രൂപം നൽകി. 2026 മെയ് 17ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ആഘോഷ പരിപാടികൾ 2027 മെയ് 23ന് ലത്തീൻ കത്തോലിക്ക മഹാസംഗമത്തോടെ സമാപിക്കും. ലത്തീൻ കത്തോലിക്ക ജനസമൂഹത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി ദശാവത്സര പദ്ധതിക്കും കെആർഎൽസിസി രൂപം നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us