കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ

New Update
PHOTO (1)
കൊച്ചി: കളമശ്ശേരി ഡിജിറ്റൽ ഹബ്ബിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച 'ബിൽഡ് ഫോർ ഇന്ത്യ' ഏജന്റിക് എഐ ഹാക്കത്തോണിൽ അഞ്ച് ടീമുകൾ വിജയികളായി. രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ നിന്നായി ലഭിച്ച 700 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 62 ടീമുകളാണ് ഹാക്കത്തോണിൽ പങ്കെടുത്തത്.

സെഡ് ഹാക്ക് , ലോറിയൽ, ലാറെസ്.എഐ, കൽടെക് , ടീം 420 എന്നീ അഞ്ച് ടീമുകൾ മത്സരത്തിൽ വിജയികളായി. ഇവർ വികസിപ്പിച്ച എഐ കോൺടാക്റ്റ് സെന്ററുകൾ, വെരിഫിക്കേഷൻ ടൂളുകൾ, ഇൻഡസ്ട്രി മോണിറ്ററിംഗ് സംവിധാനങ്ങൾ എന്നിവ ഹാക്കത്തോണിൽ അവതരിപ്പിച്ചു. വിജയികളായ ഓരോ ടീമിനും  സാമ്പത്തിക സഹായത്തിനു പുറമെ ഹാക്കത്തോണിന് ശേഷമുള്ള ഇൻകുബേഷൻ സൗകര്യം, മെന്റ്ർഷിപ്പ്, വ്യവസായ പ്രമുഖരുമായുള്ള ആശയവിനിമയം, സ്റ്റാർട്ടപ്പ് മിഷൻ വഴിയുള്ള ഫണ്ടിംഗ് അവസരങ്ങൾ എന്നിവയും  ലഭിക്കും.

എഐ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവരടങ്ങുന്ന 250-ഓളം പേർ മത്സരത്തിന്റെ ഭാഗമായി.

മനുഷ്യ ഇടപെടൽ കുറച്ചുകൊണ്ട് സ്വയം പ്രവർത്തിക്കാനും തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഏജന്റിക് എഐ സംവിധാനങ്ങൾ വികസിപ്പിക്കാനാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമിട്ടത്.

സ്വയം പ്രവർത്തിക്കുന്ന ടാസ്ക് ഏജന്റുകൾ, തൊഴിൽ ഓട്ടോമേഷൻ സംവിധാനങ്ങൾ, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന ടൂളുകൾ തുടങ്ങിയ മേഖലകളിലാണ് പങ്കെടുക്കുന്നവർ സാങ്കേതിക പരിഹാരങ്ങൾ തയ്യാറാക്കിയത്. രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

കൊച്ചി ഡിജിറ്റൽ ഹബിൽ നടന്ന ഹാക്കത്തോൺ കെഎസ് യുഎം സിഇഒ അനൂപ് അംബികയാണ് ഉദ്ഘാടനം ചെയ്തത്.
Advertisment
Advertisment