Advertisment

വനിതാ ദിനത്തില്‍ വമ്പന്‍ ഓഫര്‍; സ്ത്രീകള്‍ക്കായി കെടിഡിസിയുടെ സമ്മാനം

പ്രത്യേക ഓഫറുകളുള്ളത്‌ കെടിഡിടിയുടെ കോവളത്തെ സമുദ്ര റിസോർട്ട്, കുമരകം വാട്ടർസ്കേപ്പ്സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ എന്നീ തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിലാണ്. 

New Update
ktdc

മാര്‍ച്ച് എട്ടിനാണ് വനിതാദിനം. ഇതാ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കെടിഡിസി.  താമസത്തിനും ഭക്ഷണത്തിനും അടക്കം കെടിഡിസിയുടെ വിവിധ റിസോർട്ടുകളിൽ മാർച്ച് 3 മുതൽ 10 വരെ താമസം ബുക്ക് ചെയ്യുന്ന വനിതകൾക്കായി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  യാത്രയെ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ അവസരം വിനിയോഗിക്കാം.

Advertisment

പ്രത്യേക ഓഫറുകളുള്ളത്‌ കെടിഡിടിയുടെ കോവളത്തെ സമുദ്ര റിസോർട്ട്, കുമരകം വാട്ടർസ്കേപ്പ്സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ എന്നീ തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിലാണ്. 

'സെലിബ്രേറ്റ് ഹേര്‍' എന്നു പേരിട്ടിരിക്കുന്ന കാംപെയ്‌നിലൂടെ, മുറി വാടകയ്ക്ക് 50 ശതമാനവും ഭക്ഷണത്തിന് 20 ശതമാനവും ഇളവുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബജറ്റ് ഫ്രണ്ട്​ലി ഹോട്ടലുകളിലും ഓഫറുണ്ട്.

പൊന്‍മുടി ഗോള്‍ഡന്‍ പീക്, വയനാട് പെപര്‍ ഗ്രൂവ്, മലമ്പുഴ ഗാര്‍ഡന്‍ ഹൗസ്, തേക്കടി പെരിയാര്‍ ഹൗസ്, കുമരകം ഗേറ്റ് വേ, റിപ്പിള്‍ ലാന്‍ഡ് ആലപ്പുഴ, ലൂം ലാന്‍ഡ് കണ്ണൂര്‍, ഫോക്ക് ലാന്‍ഡ് പറശ്ശിനിക്കടവ്, നന്ദനം ഗുരുവായൂര്‍ തുടങ്ങി ഏതെങ്കിലുമൊരു കെടിഡിസി പ്രോപ്പർട്ടി തിരഞ്ഞെടുത്ത് അവധിയാഘോഷിക്കാം.

Advertisment