തിരുനാവായ കുംഭമേളയോട് അനുബന്ധിച്ച് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ ; സ്റ്റോപ്പ് അനുവദിച്ചത് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ ;  ഭാരതീയ സംസ്കൃതിയുടെ ഈ മഹാസംഗമത്തിലേക്ക് എത്തുന്ന ഏവർക്കും സുരക്ഷിതവും ഭക്തിനിർഭരവുമായ യാത്ര ആശംസിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി

New Update
thirunavaya-jpg

മലപ്പുറം : തിരുനാവായയിൽ നടക്കുന്ന കുംഭമേളയോട് അനുബന്ധിച്ച് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച കാര്യം കേന്ദ്രമന്ത്രി സുരേഷ് ഗോപി തൻ്റെ ഫേസ് ബുക്ക് പേസ്റ്റിലൂടെയാണ് അറിയിച്ചത് . ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ ,

Advertisment

"ഭാരതപ്പുഴയുടെ പുണ്യതീരത്ത് തിരുനാവായ മഹാമകം (കുംഭമേള) പുനർജനിക്കുമ്പോൾ, അവിടെയെത്തുന്ന ഭക്തലക്ഷങ്ങളുടെ സൗകര്യം ഉറപ്പാക്കുക എന്നത് നമ്മുടെ കടമയാണ്.

​തിരുനാവായയിലേക്കുള്ള യാത്ര സുഗമമാക്കാൻ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് നിരവധി ഭക്തജനങ്ങളും നാട്ടുകാരും എന്നെ സമീപിച്ചിരുന്നു.

നിങ്ങളുടെ ആ ആവശ്യം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, അടിയന്തരമായി തന്നെ അതിന് അനുകൂലമായ തീരുമാനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

​കുറ്റിപ്പുറം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകൾ:

​1.16355 അന്ത്യോദയ എക്സ്പ്രസ് (ജനുവരി 24, 31) - സമയം: 03:34 AM

2. 12081 ജനശതാബ്ദി എക്സ്പ്രസ് (ജനുവരി 24, 26, 31) - സമയം: 06:59 AM

3.​12685 ചെന്നൈ - മംഗളൂരു സൂപ്പർഫാസ്റ്റ് (ജനുവരി 24, 25, 30, 31) - സമയം: 02:14 AM

 ഭാരതീയ സംസ്കൃതിയുടെ ഈ മഹാസംഗമത്തിലേക്ക് എത്തുന്ന ഏവർക്കും സുരക്ഷിതവും ഭക്തിനിർഭരവുമായ യാത്ര ആശംസിക്കുന്നു. 

Advertisment