/sathyam/media/media_files/2026/02/27/3-2026-02-27-22-14-32.jpg)
നിലമ്പൂർ: നിലമ്പൂർ അരുവാക്കോടിലെ കുമ്പാര ഉന്നതിയിൽ പരമ്പരാഗത മൺപത്ര നിർമ്മാണ തൊഴിലാളികളുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി എം.പി. ഉന്നതിയിൽ എത്തിയത്.
/filters:format(webp)/sathyam/media/media_files/2026/02/27/1-2026-02-27-22-25-22.jpg)
കളിമണ്ണിൽ നിർമ്മിച്ച മൈക്ക് നൽകി ചിന്നമാളു അമ്മ അവരെ സ്വീകരിച്ചു. മൺപാത്ര നിർമ്മാണത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തൊഴിലാളികൾ പ്രിയങ്ക ഗാന്ധി എം.പി.യെ ധരിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/27/4-2026-02-27-22-25-47.jpg)
മൺപാത്ര നിർമ്മാണം കണ്ടറിഞ്ഞ പ്രിയങ്ക ഗാന്ധി എം.പി.ക്ക് മുന്നിൽ ചാമി കോളൂർക്കാവ് മണ്ണ് കൊണ്ടുള്ള കൂജ നിർമിച്ചു കാണിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/27/5-2026-02-27-22-26-30.jpg)
ജവഹർലാൽ നെഹ്‌റുവിന്റെ മണ്ണ് കൊണ്ടുള്ള ചിത്രം മോത്തി ജെറോമും ചെയ്ത് കാണിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/27/3-2026-02-27-22-14-32.jpg)
രാജീവ് ഗാന്ധിയുടെ മണ്ണ് കൊണ്ട് നിർമ്മിച്ച ചിത്രവും സമ്മാനിച്ചാണ് അവർ പ്രിയങ്ക ഗാന്ധി എം.പി. യെ യാത്രയാക്കിയത്.
പി. വി. അബ്ദുൾ വഹാബ് എം.പി., എം.എൽ.എ. മാരായ എ. പി. അനിൽ കുമാർ, ആര്യാടൻ ഷൌക്കത്ത്, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us