നിളാ തീരത്തെ “മഹാമാഘ മഹോത്സവം” സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആക്കാൻ സംഘ പരിവാർ ; കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക- ദൃശ്യ മാധ്യമ രംഗത്ത് നിന്ന് വളരെ തണുത്ത പ്രതികരണം ആണ് ഹിന്ദു ആത്മീയ വിപ്ലവം ആയ മാഘമഹോത്സവത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ളതെന്ന വിലയിരുത്തലിലാണ് ഈ നീക്കം ; എല്ലാം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഹാഷ്ടാഗ് മാഘകുംഭ കേരള എന്ന് പോസ്റ്റ് ചെയ്ത് കുംഭമേള വിവരങ്ങൾ പങ്ക് വെയ്ക്കാൻ നിർദ്ദേശം

New Update
kerala-kumbh-mela

മലപ്പുറം : കേരളത്തിന്റെ  കുംഭമേള എന്നറിയപ്പെടുന്ന “മഹാമാഘ മഹോത്സവം” ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നീളാ തീരത്ത് തിരുനാവായയിൽ അരങ്ങേറുകയാണ്. 

Advertisment


കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക- ദൃശ്യ മാധ്യമ രംഗത്ത് നിന്ന് വളരെ തണുത്ത പ്രതികരണം ആണ് ഹിന്ദു ആത്മീയ വിപ്ലവം ആയ  മാഘമഹോത്സവത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ളത് എന്നാണ് സംഘപരിവാർ വിലയിരുത്തൽ . 

ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ട് എന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണത്തിന് ആർ.എസ്.എസ് തയ്യാറെടുക്കുന്നത്. 

ജനുവരി 31 ശനിയാഴ്ച മാഘമഹോത്സവം ഒരു സോഷ്യൽ
മീഡിയ ട്രെൻഡിംഗ് ക്യാമ്പയിൻ ആക്കി മാറ്റാൻ ആണ് സംഘപരിവാർ ശ്രമം നടത്തുന്നത്.

ഇതിലൂടെ ഒരു ഹിന്ദു മുന്നേറ്റത്തിന്റെ കാഹളം മുഴക്കാമെന്നാണ് സംഘപരിവാർ ആഹ്വാനം . 


എല്ലാം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും #MaghKumbhKerala എന്ന ഹാഷ്ടാഗിൽ മഹാമാഘ കുംഭമേളയെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും അനുഭവങ്ങളും എഴുത്തായും ഫോട്ടോകൾ ആയും വീഡിയോകൾ ആയും പരമാവധി പങ്ക് വെക്കാനാണ് സംഘപരിവാർ നൽകിയിരിക്കുന്ന നിർദ്ദേശം . 

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഹിന്ദു ആത്മീയ സംഗമം ആയി വരും വർഷങ്ങളിൽ മഹാമാഘം മാറണമെന്നാണ് സംഘപരിവാറിനെ നയിക്കുന്ന ആർ.എസ്.എസിൻ്റെ ആഗ്രഹം .

 സോഷ്യൽ മീഡിയയായ എക്സിലെ ട്രെൻഡിങ് ടൈം പന്ത്രണ്ട് മണി മുതൽ ഒരു മണി വരെയാണെന്നും സംഘപരിവാർ നൽകിയ നിർദ്ദേശത്തിൽ എടുത്ത് പറയുന്നു.

Advertisment