New Update
/sathyam/media/media_files/2025/11/16/alapuzha-2025-11-16-09-30-14.jpg)
ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണ വിധേയനായ എ.ഷാനവാസിന് സീറ്റ് നൽകി സിപിഎം. ആലപ്പുഴ നഗരസഭയിൽ തോണ്ടൻകുളങ്ങര വാർഡിൽ ആണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി എ ഷാനവാസ് മത്സരിക്കുന്നത്.
Advertisment
നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണ വിധേയനായതിന് പിന്നാലെ ഷാനവാസിനെ പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കിയിരുന്നു. ഷാനവാസിന് വീണ്ടും അംഗത്വം നൽകാൻ ആലപ്പുഴ ഏരിയ കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കാളാത്ത് വാർഡിൽ കൗൺസിലർ ആയിരുന്നു ഷാനവാസ്. ഇത്തവണ തോണ്ടൻകുളങ്ങരയിലാണ് മത്സരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us