/sathyam/media/media_files/2026/02/25/irity-2026-02-25-23-51-21.jpg)
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സോളാർ പാനലുകൾക്ക് സമീപം വൈകിട്ട് 4.30-ഓടെയാണ് സംഭവം.
തിരച്ചിൽ നടത്തുന്നതിനിടെ കാട്ടിൽ മറഞ്ഞിരുന്ന പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തതോടെയാണ് പുലി പിന്തിരിഞ്ഞത്. പരിക്കേറ്റ രാഹുലിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഏകദേശം 10 വയസ് പ്രായമുള്ള ആൺപുലിയാണിത്. പുലിയുടെ ഇടതുകാലുകളിൽ മാസങ്ങളോളം പഴക്കമുള്ള ആഴത്തിലുള്ള മുറിവുകളും നീരും ഉണ്ടായിരുന്നു.
പരിക്കുകൾ മൂലം ഇര പിടിക്കാനാകാതെ പുലി അതീവ ക്ഷീണിതനായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പുലിയുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച ആറളം ആർ.ആർ.ടി ആസ്ഥാനത്ത് നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us