സ്ഥിരമായി ചാരായ വില്‍പ്പന. മാനന്തവാടിയില്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍. നാല് ലിറ്റര്‍ ചാരായം ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു

ഇയാളില്‍ നിന്നും നാല് ലിറ്റര്‍ ചാരായം ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. അരമ്പറ്റക്കുന്ന് വൈപ്പടി പ്രദേശത്ത് സ്ഥിരമായി ചാരായ വില്‍പ്പന നടത്തിവരുന്ന ആളാണ് ജയചന്ദ്രന്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
JAYACHANDRAN 1

മാനന്തവാടി: ചാരായവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അരമ്പറ്റക്കുന്ന് വൈപ്പടി സ്വദേശി വൈപ്പടി വീട്ടില്‍ വി.എം ജയചന്ദ്രന്‍ (45)നെ ആണ് അരമ്പറ്റക്കുന്ന് വൈപ്പടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ പിടിയിലായത്. 

Advertisment

ഇയാളില്‍ നിന്നും നാല് ലിറ്റര്‍ ചാരായം ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. അരമ്പറ്റക്കുന്ന് വൈപ്പടി പ്രദേശത്ത് സ്ഥിരമായി ചാരായ വില്‍പ്പന നടത്തിവരുന്ന ആളാണ് ജയചന്ദ്രന്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 മുമ്പും സമാന കേസില്‍ ഇയാള്‍ പിടിയില്‍ ആയിട്ടുണ്ട്.  പത്ത് വര്‍ഷം വരെ കഠിന തടവ് ശിക്ഷയായി ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment