New Update
/sathyam/media/media_files/2025/12/25/anikkuttan-2025-12-25-21-24-45.jpg)
കൊല്ലം: പുനലൂർ മുക്കടവ് ആളുകേറാ മലയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി മരത്തിൽ ചങ്ങലയിൽ കെട്ടിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആളിനെ പൊലീസ് തിരിച്ചറിഞ്ഞു.
Advertisment
ആലപ്പുഴ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശിയായ അനികുട്ടൻ (45) നെയാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. ഇയാളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കൊലപാതക സ്ഥലത്തിനടുത്തുള്ള പെട്രോൾ പമ്പിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും മൃതദേഹത്തിനരികിൽ കണ്ടെത്തിയ ഒഴിഞ്ഞ കന്നാസുമാണ് അന്വേഷണത്തിൽ നിർണായകമായത്.
പ്രതി നാടുവിട്ട് പോയിട്ടുണ്ടാകാമെന്ന സംശയത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു. ഇയാൾ ടൈൽസ് തൊഴിലാളിയാണെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങൾ അറിയുന്നവർ പുനലൂർ പൊലീസിനെ ബന്ധപ്പെടണമെന്ന് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us