Advertisment

എ ഡി എമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശമാണെന്നത് സത്യം. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും പാര്‍ട്ടിക്കുള്ളതെന്ന് എം വി ജയരാജന്‍

കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയ്‌ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

New Update
v

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയ്‌ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. 

Advertisment

എ ഡി എമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശമാണെന്നത് സത്യമാണ്, അതുകൊണ്ടാണ് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞത്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും പാര്‍ട്ടിക്കുള്ളതെന്ന് അദ്ദേഹം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു. 


പിപി ദിവ്യ നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ നടത്തിയ പ്രസംഗം ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റാണെന്ന് ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.


ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടായി. റിമാന്‍ഡില്‍ കഴിയുന്നതിനിടെ പാര്‍ട്ടി നടപടിയെടുത്തത് ശരിയായില്ലെന്നും പൊലീസും പാര്‍ട്ടിയും മാധ്യമവിചാരണയ്ക്ക് വഴങ്ങിയെന്നും വിമര്‍ശനം ഉയര്‍ന്നു.


 എന്നാല്‍, ഉപതിരഞ്ഞെടുപ്പ് കാലത്ത് ദിവ്യയുടെ ഔചിത്യമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പെരുമാറ്റം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന അഭിപ്രായവും ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വീകരിച്ച നിലപാട് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി.

Advertisment