മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. മലപ്പുറം-വെളിയങ്കോട് ദേശീയ പാതയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
ബസിന്‍റെ ഇടതുവശം വശം വൈദ്യുതി പോസ്റ്റിൽ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഒരു വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മറ്റു വിദ്യാർഥികൾ സുരക്ഷിതരാണ്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.
വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോൾ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. വെളിയങ്കോട് ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.