പാണക്കാട്  സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഹാരിസ് ബീരാൻ എം.പി യും അമേരിക്കൻ പര്യടനത്തിന്

New Update
New Project039393333

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, രാജ്യ സഭാ അംഗം  ഹാരിസ് ബീരാൻ എന്നിവർ  ഒക്ടോബർ ആദ്യ വാരത്തിൽ ഡെൽഹിയിലിൽ നിന്നും ടോകിയോ  വഴി അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിന് എത്തുന്നു.

Advertisment

ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സന്ദർശനം,വേൾഡ് മലയാളി ഫെഡറേഷൻ , നിഹോൻ കൈരളി, കെ.എം.സി.സി  എന്നീ പരിപാടികൾക്ക്  ശേഷമാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. ഒക്ടോബർ 4 ന്  വെള്ളിയാഴ്ച കാലത്ത്  അമേരിക്കയിലെ  സാൻഫ്രാൻസിസ്കോയിൽ എത്തുന്നതും അന്ന് വൈകിട്ട് ബെർക്ക്ലി യിലെ സൈതുനാ കോളേജ് സന്ദർശിക്കുന്നതും , തുടർന്നു ബെർക്കിലി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതുമായിരിക്കും.

വിശിഷ്ടാഥിതികൾക്ക്  അഞ്ചാം തിയ്യതി ശനിയാഴ്ച വൈകിട്ട് ഫ്രീ മോണ്ടിലെ ചാന്ദ്നി റസ്റ്റാറൻ്റിൽ  കെ.എം.സി.എ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ യുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്നു വാഷിംഗ്ടണിൽ എത്തുന്ന തങ്ങളും ഹാരിസ് ബീരാനും 11 ന് വെള്ളിയാഴ്ച കാലത്ത് ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നൃൂയോർക്കിലേക്ക് തിരിക്കും.

ഒക്ടോബർ 12 ന് ശനിയാഴ്ച കാലത്ത്  11 മണിക്ക് ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ വെച്ചു തങ്ങൾക്കും സംഘത്തിനും കെ.എം.സി.സി - യു.എസ്.എ യുടെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുടെ ആദിമുഖ്യത്തിൽ സ്വീകരണം നൽകുന്നതാണ്.  റോയൽ ആൽബർട്ട്സ് പാലസിൽ മുൻ കൂട്ടി റജിസ്റ്റർ ചെയ്തവർക്കായിരിക്കും പ്രവേശനം.

 മൂത്ത സഹോദരൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പാത പിന്തുടർന്ന് മത മൈത്രിക്കും, ജാതി മത ഭേദമന്യേ കേരളീയർക്കായി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, കേരളത്തിനകത്തും പുറത്തും നിരവധി സൗജന്യ ആതുര സേവന - വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്താൻ  യത്നിക്കുകയും ചെയ്യുന്ന  സാദിഖലി തങ്ങൾ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ മത മേലദ്ധ്യക്ഷന്മാർക്കും ഏറെ പ്രിയപ്പെട്ടവനാണ്.   ഇരുവരും ഒക്ടോബർ 14-ന് രാത്രി നൃൂയോർക്കിൽ നിന്നും ഡെൽഹിയിലേക്കു തിരിക്കും.

Advertisment