New Update
/sathyam/media/media_files/2025/12/10/1515298-vott-2025-12-10-09-55-37.webp)
മലപ്പുറം: വയസ് തിരുത്തി വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന പരാതിയിൽ സിപിഎം സ്ഥാനാർഥി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.
Advertisment
മലപ്പുറം പുളിക്കൽ പഞ്ചായത്ത് പതിനാറാം വാർഡ് എല്‍ഡിഎഫ് സ്ഥാനാർഥി കെ.ഒ നൗഫൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ വ്യാജ ജനന സർട്ടിഫിക്കറ്റ് തിരുത്തി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി.
19-02-2007 എന്ന ജനനതീയതി 19-02-2006 എന്ന് തിരുത്തി പേരുചേര്‍ത്തെന്ന് യൂത്ത് ലീഗ് പരാതി നൽകിയ പരാതിയില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us