മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൊലീസ് അന്വേഷണം

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

New Update
death1

മലപ്പുറം: വേങ്ങരയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിൻ്റെ ഭാര്യ ജലീസ ആണ് മരിച്ചത്.

Advertisment

 31 വയസ്സായിരുന്നു. ഭര്‍ത്താവിൻ്റെ വീട്ടിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി - സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പൊലീ‌സ് അന്വേഷണം തുടങ്ങി.

Advertisment